SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.35 AM IST

ആ കുഞ്ഞിനെ കൊണ്ട് ഇത് പറയിപ്പിച്ചവർക്കെതിരെ കേസെടുക്കണം; പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയെ കൊണ്ട് പ്രകോപന മുദ്രാവാക്യം വിളിപ്പിച്ചതിനെതിരെ ഷാഫി പറമ്പിൽ

shafi-parambil

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചതിനെതിരെ പ്രതികരണവുമായി കോൺഗ്രസ് എം എൽ എ ഷാഫി പറമ്പിൽ. റാലിയിൽ ആ കൊച്ച് കുഞ്ഞ് വിളിച്ച മുദ്രാവാക്യം എന്തായാലും അവന്റെ സൃഷ്ടിയാവില്ലെന്നും ആ കുഞ്ഞിനെ കൊണ്ട് ഇത് പറയിപ്പിച്ചവർക്കെതിരെയും കേസെടുക്കണമെന്ന് ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.

കുരുന്ന് മനസ്സിൽ വിദ്വേഷം കുത്തിവെക്കാനുള്ള മുതിർന്നവരുടെ ശ്രമം ഹീനവും അപകടകരവുമാണെന്നും വർഗ്ഗീയവാദികൾ പരസ്പരം വളരാൻ എക്കാലത്തും പ്രചോദനം കൊടുത്ത് കൊണ്ടേയിരിക്കുമെന്നും ഷാഫി കുറിച്ചു. ഒരു കുരുന്ന് അങ്ങിനെ വിളിക്കുമ്പോൾ തടയുന്നതിന് പകരം ഏറ്റ് പാടി ആഘോഷിച്ച് നടക്കുന്ന,വിഭാഗീയതയിൽ ആനന്ദം കണ്ടെത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ഷാഫി അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

പോപ്പുലർ ഫ്രണ്ട് റാലിയിൽ ആ കൊച്ച് കുഞ്ഞ് വിളിച്ച മുദ്രാവാക്യം എന്തായാലും അവന്റെ സൃഷ്ടിയാവില്ല.അത് ആരെങ്കിലും പഠിപ്പിച്ചത് തന്നെയാവും. കുരുന്ന് മനസ്സിൽ വിദ്വേഷം കുത്തിവെക്കാനുള്ള മുതിർന്നവരുടെ ശ്രമം ഹീനവും അപകടകരവുമാണ്. ഒരു കുരുന്ന് അങ്ങിനെ വിളിക്കുമ്പോൾ തടയുന്നതിന് പകരം ഏറ്റ് പാടി ആഘോഷിച്ച് നടക്കുന്ന,വിഭാഗീയതയിൽ ആനന്ദം കണ്ടെത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം.വർഗ്ഗീയത വിനാശമാണ്. വർഗ്ഗീയവാദികൾ പരസ്പരം വളരാൻ എക്കാലത്തും പ്രചോദനം കൊടുത്ത് കൊണ്ടേയിരിക്കും.
ആ കുഞ്ഞിനെ കൊണ്ട് ഇത് പറയിപ്പിച്ചവർക്കെതിരെ കേസെടുക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHAFI PARAMBIL, CONGRESS, ALAPPUZHA, SDPI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.