SignIn
Kerala Kaumudi Online
Thursday, 25 April 2024 6.05 AM IST

ക്ഷീര കർഷകരെ സംരക്ഷിക്കണം.

milk

കറുകച്ചാൽ. ക്ഷീരകാർഷിക മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് മിൽമ ഫെഡറേഷൻ അംഗം അഡ്വ. ജോണി ജോസഫ് ആവശ്യപ്പെട്ടു. ഉത്പാദന ചെലവിന് ആനുപാതികമായി പാൽവില വർദ്ധിപ്പിക്കണമെന്നും കാലിത്തീറ്റയുടെ അമിത വിലക്കയറ്റം തടയാൻ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. ക്ഷീര കർഷകരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി നെടുംകുന്നം ക്ഷീര സംഘം ഹാളിൽ വാഴൂർ ബ്ലോക്കിലെ ക്ഷീര സംഘം ഭാരവാഹികൾക്കായി നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെടുംകുന്നം ക്ഷീര സംഘം പ്രസിഡന്റ് പി.ജെ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സോണി ഈറ്റയ്ക്കൽ, ലൈസാമ്മ ജോർജ്, ജോജോ ചമ്പക്കര, കൃഷ്ണൻകുട്ടി ചെട്ടിയാർ, തോമസ് വെട്ടുവേലി തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, MILK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.