ന്യൂഡൽഹി: അനിൽ ബൈജാൽ സ്ഥാനം രാജിവച്ചതോടെ വിനയ് കുമാർ സക്സേന ഡൽഹിയുടെ പുതിയ ലഫ്റ്റനന്റ് ഗവർണറാകും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിനയ് കുമാറിന്റെ നിയമനത്തിന് അംഗീകാരം നൽകി. അനിൽ ബൈജാലിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു.
ഖാദി-വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെ ചെയർമാനാണ് നിലവിൽ വിനയ് കുമാർ.
മേയ് 19നാണ് വ്യക്തിപരമായ കാരണങ്ങളാൽ സ്ഥാനം ഒഴിയുകയാണെന്ന് അനിൽ ബൈജാൽ അറിയിച്ചത്. 2016 ഡിസംബറിലാണ് അനിൽ ഡൽഹി ലഫ്റ്റനന്റ് ഗവർണറായി നിയമിതനായത്.