കോട്ടയം: ഏറ്റുമാനൂർ ചിങ്ങവനം ഇരട്ടപ്പാതയുടെ സുരക്ഷാ പരിശോധന ആരംഭിച്ചു. ഇന്ന് രാവിലെ ആരംഭിച്ച സുരക്ഷാ പരിശോധനയിൽ ഉച്ചയ്ക്ക് ശേഷം തീവണ്ടിയുടെ ട്രയൽ റൺ നടത്തി. ഒരു എൻജിനും രണ്ട് ബോഗികളും ഉപയോഗിച്ച് നടത്തിയ ട്രയൽ റണ്ണിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലാണ് തീവണ്ടി പാഞ്ഞത്.
റയിൽവേ ചീഫ് സോൺ സേഫ്റ്റി കമ്മീഷണർ അഭയ് കുമാർ റായ് ആണ് സുരക്ഷാ പരിശോധനയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. മേയ് 28ന് പാത കമ്മീഷൻ ചെയ്യാനാണ് റയിൽവേയുടെ പദ്ധതി. മുൻ നിശ്ചയിച്ച തീയതിക്ക് തന്നെ പാത കമ്മീഷൻ ചെയ്യാനാകുമെന്ന് അഭയ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.