ആലപ്പുഴ : കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കാർഷികമേഖലയിലെ കൃഷിനാശത്തിനും മടവീഴ്ചക്കും ഉത്തരവാദി കൃഷിവകുപ്പും സർക്കാരുമാണെന്നു കുറ്റപ്പെടുത്തിയും, നാശനഷ്ടം അടിയന്തരമായി തിട്ടപ്പെടുത്തി കൃഷിക്കാർക്ക് ഉണ്ടായ നഷ്ടം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും കൃഷി മന്ത്രിക്കും മുഖ്യമന്ത്രിക്കും ഇ മെയിൽ സന്ദേശങ്ങൾ അയച്ചതായി കേരള സംസ്ഥാന നെൽ നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു. നെല്ല് സംഭരിക്കാതെ മില്ലുകാർ കൃഷിക്കാരെ ദ്രോഹിക്കുകയാണ്. കിഴിവിന്റ പേരിൽ മില്ലുടമകൾ അമിതമായി കൃഷിക്കാരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ നെല്ല് സംഭരണസ്ഥലത്ത് ഉണ്ടാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |