തിരുവല്ല: കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ എം.പിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. പ്രസിഡന്റ് ആർ.ജയകുമാർ ഉദ്ഘാടനം ചെയ്തു. കടപ്ര മണ്ഡലം പ്രസിഡന്റ് തോമസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. റജി തൈക്കടവിൽ, എൻ.എ.ജോസ്, സലിം, ജോസ് വി.ചെറി, അമ്പോറ്റി ചിറയിൽ, അലക്സ് കൂത്തപ്പള്ളിൽ, ജിജോ ചെറിയാൻ, കെ.ജെ.മാത്യു, ജോളി ഈപ്പൻ, രാഖി രാജപ്പൻ എന്നിവർ പ്രസംഗിച്ചു. നെടുമ്പ്രം മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് ബിനു കുര്യൻ അദ്ധ്യക്ഷത വഹിച്ചു. എ.പ്രദീപ്കുമാർ, ജിജോ ചെറിയാൻ, കെ.ജെ.മാത്യു, അനിൽ സി.ഉഷസ്, പി.ജി.നന്ദകുമാർ, ഗ്രേസി അലക്സാണ്ടർ, സക്കറിയ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |