SignIn
Kerala Kaumudi Online
Friday, 29 March 2024 7.12 PM IST

സെക്‌സ് പൊസിഷനുകൾ, രതിമൂർച്ഛയുടെ എണ്ണം, ദൈർഘ്യം എന്നിവയുടെ കണക്കെടുക്കണം,​ അശ്ലീല വീഡിയോ കാണുന്ന ജോലിക്ക് തിരഞ്ഞെടുത്തത് 22കാരിയെ

kk

കഴിഞ്ഞ മാസം അഞ്ചാം തീയതി അമേരിക്കൻ പോൺ കമ്പനിയായ ബെഡ്ബൈബിൾ അശ്ലീല വീഡിയോകൾ കാണുന്നതിനായുള്ള ജോലിക്ക് അപേക്ഷ ക്ഷണിച്ചത് ചർച്ചയായിരുന്നു. ഹെഡ് ഓഫ് പോൺ റിസർച്ച് എന്ന തസ്തികയിലേക്കായിരുന്നു കമ്പനി അപേക്ഷ ക്ഷണിച്ചിരുന്നത്. മണിക്കൂറിന് 1500 രൂപ ശമ്പളം പ്രഖ്യാപിച്ചിരുന്ന ജോലിക്ക് ഏകദേശം ഒരുലക്ഷംപേരാണ് അപേക്ഷിച്ചത്. ഇപ്പോഴിതാ ആ ഒരുലക്ഷം പേരിൽ നിന്ന് ഒരാളെ ജോലിക്ക് തിരഞ്ഞെടുത്തിരിക്കുകയാണ്. സ്കോട്ട്ലൻഡിലെ ഗ്രിനോക്ക് സ്വദേശിയായ 22കാരിയായ റെബേക്ക ഡിക്സണാണ് ജോലിക്കായി നറുക്ക് വീണത്.

എന്നാൽ വെറുതേ ഇരുന്നു അശ്ലീല വീഡിയോ കാണുക മാത്രമല്ല റബേക്കയുടെ ജോലിയിൽ ഉൾപ്പെടുന്നത്. സെക്‌സ് പൊസിഷനുകൾ, രതിമൂർച്ഛയുടെ എണ്ണം, ദൈർഘ്യം, പുരുഷ-സ്ത്രീ അനുപാതം, മുടിയുടെ നിറവ്യത്യാസം, ഭാഷാ വിതരണം തുടങ്ങിയവയെ കുറിച്ചുള്ള സൂക്ഷ്‌മമായ വിശദാംശങ്ങൾ വീഡിയോകളിൽ നിന്ന് ശേഖരിച്ച് കമ്പനിക്ക് റിപ്പോർട്ട് നൽകണം. ജോലിയുടെ ഭാഗമായി മണിക്കൂറുകളോളം വീഡിയോ കാണേണ്ടി വരും. അശ്ലീല വീഡിയോകളിലെ പുതിയ പ്രവണതകളെക്കുറിച്ച് മനസിലാക്കാനും സ്ഥിതിവിവരക്കണക്കുകൾ പഠിക്കാനും ബെഡ്ബൈബിളിന് ഈ റിപ്പോർട്ട് സഹായകമാകും.

പ്രോജക്ടിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് റെബെക്ക പറഞ്ഞു. അശ്ലീല വീഡിയകൾ കാണാൻ ഇങ്ങോട്ടു പണം കിട്ടിയാൽ ആരാണ് വേണ്ടെന്ന് വയ്ക്കുകയെന്നും റബേക്ക ചോദിച്ചു.ഇത് ഒരു മുഴുവൻ സമയ ജോലിയായി ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്നും അവർ പറഞ്ഞു. ജോലി കിട്ടുന്നതിന് മുമ്പ് ആഴ്ചയിൽ അഞ്ച് മണിക്കൂർ മാത്രമാണ് റബേക്ക അശ്ലീല വീഡിയോകൾ കാണാനായി ചെലവിട്ടിരുന്നത്. എന്നാൽ ഇനി മുതൽ ജീവിതത്തിന്റെ ഭാഗമായി തന്നെ അത് മാറും. ഒരു കാർ ഇൻഷ്വറൻസ് കമ്പിനിയിലെ കസ്റ്റമർ സർവീസ് വിഭാഗത്തിലാണ് റബെക്ക ഇതിന് മുമ്പ് ജോലി ചെയ്തിരുന്നത്. അതിനിടെയാണ് ബെഡ്ബൈബിളിന്റെ പരസ്യം കണ്ടതും അപേക്ഷിച്ചതും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEDBIBELE, BEDBIBLE JOB ADD
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.