കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി വടവുകോട് ഗവ.എൽ.പി. സ്കൂളിൽ 'മാലിന്യം സമ്പത്ത്' എന്ന വിഷയത്തിൽ സെമിനാർ നടത്തി. മാലിന്യ സംസ്കരണത്തിലെ ശാസ്ത്രീയ സമീപനത്തെപ്പറ്റി നടന്ന
സെമിനാറിൽ പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ മോഡറേറ്ററായി. ജൈവമാലിന്യ സംസ്കരണ മാർഗങ്ങളെ കുറിച്ച് തുരുത്തിക്കര സയൻസ് സെന്റർ ഡയറക്ടർ പി.എ. തങ്കച്ചൻ വിഷയം അവതരിപ്പിച്ചു. തൃശൂർ വിജ്ഞാൻ സാഗർ സയൻസ് പാർക്ക് ഡയറക്ടർ വി.എസ്. ശ്രീജിത് ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് കെ.കെ. അശോക് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, പഞ്ചായത്ത് അംഗങ്ങളായ ശ്രീരേഖ അജിത്, ടി.എസ് നവാസ്, സംഘാടകസമിതി കൺവീനർ കെ. രാധാകൃഷ്ണ മേനോൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |