SignIn
Kerala Kaumudi Online
Friday, 19 April 2024 8.03 AM IST

നാടകക്കളരിയിലേക്ക് അപേക്ഷിക്കാം

drama
drama

കോഴിക്കോട്: തപസ്യ കലാസാഹിത്യ വേദി സംസ്ഥാനതലത്തിൽ നടത്തുന്ന നാടകക്കളരിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മികച്ച അഭിനേതാക്കളെയും സംവിധായകരെയും കണ്ടെത്തി അവർക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന അഞ്ചുദിവസത്തെ നാടകക്കളരി ജൂലായ് മാസം കോഴിക്കോട്ടാണ് നടത്തുക. ശിൽപ്പശാലയിൽ അഭിനയം, സംവിധാനം, സാങ്കേതിക ഘടകങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രഗത്ഭർ പരിശീലനം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കായിരിക്കും പ്രവേശനം. പത്ത് പേർക്ക് നിരീക്ഷകരായും പ്രവേശനം നൽകും. താൽപ്പര്യമുള്ളവർ കൺവീനർ, നാടക വിഭാഗം, തപസ്യ കലാസാഹിത്യ വേദി, കേസരി ഭവൻ, പി.ഒ ചാലപ്പുറം, കോഴിക്കോട് -2 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 9747396286.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.