SignIn
Kerala Kaumudi Online
Saturday, 20 April 2024 4.03 AM IST

സംരഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു

1
വ്യവസായവാണിജ്യ വകുപ്പിന്റെയും ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സംരഭകത്വ ബോധവത്കരണ പരിപാടി

കോഴിക്കോട്: വ്യവസായവാണിജ്യ വകുപ്പിന്റെയും ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.പി റീന അദ്ധ്യക്ഷത വഹിച്ചു. സംരംഭകത്വത്തിന്റെ പ്രാധാന്യം, വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ, വിവിധതരം സർക്കാർ പദ്ധതികൾ,​ ആനുകൂല്യങ്ങൾ, ലൈസൻസ് നടപടിക്രമങ്ങൾ മുതലായ വിഷയങ്ങളിൽ വ്യവസായ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥർ ക്ലാസെടുത്തു. പേരാമ്പ്ര ബ്ലോക്ക് വ്യവസായ വികസന ഓഫീസർ മിഥുൻ ആനന്ദ്, പേരാമ്പ്ര എഫ്.എൽ.സി കൗൺസിലർ അൽഫോൺസ എന്നിവർ ക്ലാസ് നയിച്ചു.

സ്ഥിരംസമിതി അദ്ധ്യക്ഷരായ എം അരവിന്ദാക്ഷൻ, ടി.കെ ശൈലജ, പാളയാട്ട് ബഷീർ, പഞ്ചായത്തംഗങ്ങളായ കെ.വി അശോകൻ, മുബഷീറ, സി.ഡി.എസ് ചെയർപേഴ്‌സൺ അനിത എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.