SignIn
Kerala Kaumudi Online
Thursday, 25 April 2024 9.01 AM IST

പള്ളിക്കുളത്തെ അപകടഭീഷണിയിൽ എം.എൽ.എ: റോഡപകടം കുറക്കാൻ സിറ്റി റോഡ് വേഗത്തിലാക്കണം

city-road
പള്ളിക്കുളത്ത് റോഡപകടങ്ങൾ കുറക്കുന്നതിൻ്റെ ഭാഗമായി ഏർപ്പെടുത്തുന്ന ക്രമീകരണങ്ങൾ കെവി സുമേഷ് എം എൽ എയുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു

കണ്ണൂർ:പള്ളിക്കുളം മണ്ഡപം ജംഗ്ഷനിലെ അപകടങ്ങൾ ഒഴിവാക്കാൻ സിറ്റി റോഡ് വികസന പദ്ധതി പ്രവൃത്തി വേഗത്തിലാക്കണമെന്ന് ഇത് സംബന്ധിച്ച് ചേർന്ന കെ.വി.സുമേഷ് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു. അടിയന്തര പരിഹാരമായി സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാൻ പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ ചുമതലപ്പെടുത്തി.

കഴിഞ്ഞ ദിവസം പള്ളിക്കുളത്ത് ടാങ്കർ ലോറിയിടിച്ച് ഇരുചക്ര വാഹന യാത്രക്കാരായ മുത്തച്ഛനും കൊച്ചുമകനും മരിച്ചിരുന്നു. പ്രദേശത്തെ അപകട സാദ്ധ്യത ചൂണ്ടിക്കാട്ടി നാട്ടുകാർ പരാതി നൽകിയതിനെ തുടർന്നാണ് എം.എൽ.എ സ്ഥലത്ത് പരിശോധന നടത്തിയത്.

സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രവൃത്തി പൂർത്തിയാകുന്നതോടെ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. അതിന് മുമ്പ് സാദ്ധ്യമായ പ്രായോഗിക നടപടികൾ നിർദേശിക്കാനാണ് പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് പി.ശ്രുതി, വൈസ് പ്രസിഡന്റ് പി. അനിൽകുമാർ, കോർപ്പറേഷൻ കൗൺസിലർ എൻ സുകന്യ, ആർ.ടി.ഒ എസ്.ഉണ്ണികൃഷ്ൺ, വളപട്ടണം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേഷ്, എൻജിനീയർമാർ എന്നിവർ എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു.

ഇവിടെ റോഡിന് വീതി കുറവായതിനാൽ ഡിവൈഡർ സ്ഥാപിക്കുക ബുദ്ധിമുട്ടാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിക്കുന്നതിനു സ്ഥല പരിമിതിയും തടസമാണ്. ഈ സാഹചര്യത്തിലാണ് താൽക്കാലിക നടപടി സംബന്ധിച്ച് വിദഗ്ധ അഭിപ്രായം ബന്ധപ്പെട്ടവരിൽ നിന്ന് തേടി യതെന്നും എം.എൽ.എ പറഞ്ഞു.

സിറ്റിറോഡ്

കേരള റോഡ് ഫണ്ട് ബോർഡ് നടപ്പിലാക്കുന്ന 738 കോടി രൂപയുടെ സിറ്റി റോഡ് പദ്ധതിയിൽ 11 റോഡുകൾ വികസിപ്പിക്കാനാണ് നിർദ്ദേശം. ആദ്യഘട്ടം ഏഴും രണ്ടാംഘട്ടത്തിൽ നാലും റോഡുകൾ വികസിപ്പിക്കും. കാൽടെക്സ് ഫ്‌ളൈ ഓവറും മേലെ ചൊവ്വ അടിപ്പാതയും പദ്ധതിയിൽ ഉൾപെടും.

വികസിപ്പിക്കുന്ന റോഡുകൾ

ദേശീയപാത മന്ന ജംഗ്ഷൻ മുതൽ ചാല ജംഗ്ഷൻ വരെയുള്ള 12.745 കി.മി

പൊടിക്കുണ്ട് റോഡ് ജംഗ്ഷൻ മുതൽ കൊറ്റാളി റോഡ് ജംഗ്ഷൻ വരെയുള്ള 1.44 കി.മി

തയ്യിൽ മുതൽ തെഴുക്കിലപീടിക വരെ യുള്ള 2.18 കി.മി

 പ്ലാസ ജംഗ്ഷൻ വഴി മുനീശ്വരൻ കോവിലിൽ അവസാനിക്കുന്ന 3.1 കി.മി ഇന്നർ റിംഗ് റോഡ്,

പട്ടാളം റോഡ് മുതൽ പൊലീസ് ക്ലബ് ജംഗ്ഷൻ വരെയുള്ള 0.99 കി.മി

എസ്.പി.സി.എ ജംഗ്ഷൻ മുതൽ എ.കെ.ജി ആശുപത്രി വരെയുള്ള 0.96 കിലോമീറ്റർ ജയിൽ റോഡ്

 കുഞ്ഞിപ്പള്ളി മുതൽ പുല്ലൂപ്പി വരെയുള്ള 1.65 കി.മി

കൊറ്റാളി ജംഗ്ഷൻ മുതൽ കണ്ണോത്തുംചാൽ ജംഗ്ഷൻ വരെയുള്ള 7.04 കി.മി മിനി ബൈപ്പാസ്

 ചാലാട് മുതൽ കുഞ്ഞിപ്പള്ളി വരെയുള്ള 4.7 കി.മി

, കക്കാട് ജംഗ്ഷൻ മുതൽ മുണ്ടയാട് പൗൾട്രി ഫാം വരെയുള്ള 2.81 കി.മി

പ്ലാസ ജംഗ്ഷൻ മുതൽ ജെ.ടി.എസ് വരെയുള്ള 6.45 കി.മി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.