തിരുവനന്തപുരം: കൃഷി ഭൂമി ഫേസ്ബുക്ക് ഗ്രൂപ്പിന്റെയും തിരുവനന്തപുരം കൃഷിഭൂമി വാട്സ്ആപ്പ് കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ കർഷകർക്കായുള്ള കൃഷി പരിശീലനവും തൈകളുടെയും വിത്തുകളുടെയും വിതരണവും ഹസൻ മരിക്കാർ ഹാളിൽ നടന്നു. ജൈവകൃഷിയിൽ കീടങ്ങളെ എങ്ങനെ തിരിച്ചറിയാമെന്നും എങ്ങനെ നിയന്ത്രണവിധേയമാക്കാമെന്നും കാർഷിക കോളേജിലെ ഡോ.റെജി റാണിയും കൃഷിഭവനിൽ നിന്ന് കിട്ടുന്ന ആനുകൂല്യങ്ങളും അവ എങ്ങനെ കൃഷിക്ക് വേണ്ടി പ്രയോജനപ്പെടുത്താം എന്ന വിഷയത്തെ പറ്റി ഡോ.സീന രാധാകൃഷ്ണനും ക്ലാസെടുത്തു. കർഷകരുടെ പച്ചക്കറികൾ ഉയർന്ന വിലയിൽ വിൽക്കാനുള്ള അവസരം കൂട്ടായ്മ ഒരുക്കുന്നു.കൃഷിഭൂമി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ജൈവപച്ചക്കറികളുടെ ഒരു വിപണി എല്ലാ ഞായറാഴ്ചയും രാവിലെ 10ന് പാളയം എ.കെ.ജി സെന്ററിന് എതിർവശത്തുള്ള ഓർത്തഡോക്സ് സ്റ്റുഡന്റ്സ് സെന്ററിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |