ഏഴാച്ചേരി: ബൈബിൾ വെറുമൊരു പുസ്തകം പോലെ വായിച്ച് മടക്കേണ്ടതല്ലെന്ന് പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. ആധുനിക തലമുറയുടെ മൂല്യതകർച്ചയ്ക്ക് പ്രധാനകാരണം ബൈബിൾ അധിഷ്ഠിത ജീവിതമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഏഴാച്ചേരി സെന്റ് ജോൺസ് ഇടവകയിലെ എ.കെ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബൈബിൾ അധിഷ്ഠിത ക്വിസ് മത്സരം 'ക്രിസ്റ്റോസ് 2022' വിജയികൾക്ക് സമ്മാനം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.കെ.സി.സി യൂണിറ്റ് പ്രസിഡന്റ് ബിനോയി പള്ളത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇടവക വികാരിയും യൂണിറ്റ് ഡയറക്ടറുമായ റവ.ഫാ.ജോർജ് പള്ളിപ്പറമ്പിൽ ആമുഖപ്രസംഗം നടത്തി. രൂപതാ ഡയറക്ടർ റവ. ഫാ.ജോർജ് വർഗീസ് ഞാറക്കുന്നേൽ അനുഗ്രഹപ്രഭാഷണം നടത്തി.
സാജു അലക്സ് തെങ്ങുംപള്ളിക്കുന്നേൽ, ജോബിൻ പുതിയിടത്തുചാലിൽ, അജോ തൂണുങ്കൽ, സജി പള്ളിയാടിയിൽ, റെജിമോൻ പള്ളത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.
ഫോട്ടോ അടിക്കുറിപ്പ്:
ഏഴാച്ചേരി സെന്റ് ജോൺസ് പള്ളിയിൽ നടത്തിയ ബൈബിൾ അധിഷ്ഠിത ക്വിസ് മത്സര സമ്മേളനം പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്യുന്നു. ഫാ. ഡോ. ജോർജ്ജ് വർഗീസ് ഞാറക്കുന്നേൽ, റവ. ഫാ. ജോർജ് പള്ളിപ്പറമ്പിൽ, ബിനോയി പള്ളത്ത്, സാജു അലക്സ്, അജോ തൂണുങ്കൽ തുടങ്ങിയവർ സമീപം.