മഹാരാഷ്ട്ര: വനിതകളുടെ ട്വന്റി-20 ചലഞ്ചിൽ ഹർമ്മൻ പ്രീത് കൗർ നയിച്ച സൂപ്പർ നോവ 49 റൺസിന് സ്മൃതി മന്ദാനയുടെ നേതൃത്വത്തിലിറങ്ങിയ ട്രെയിൽബ്ലേസേഴ്സിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത സൂപ്പർ നോവ 20 ഓവറിൽ 163 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ ട്രെയിൽബ്ലാസ്റ്റേഴ്സിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. 4 ഓവറിൽ 12 റൺസ് മാത്രം നൽകി 4 വിക്കറ്ര് വീഴ്ത്തിയ പൂജ വർസ്ട്രാക്കറാണ് ട്രെയിൽബ്ലാസ്റ്രേഴ്സിനെ പ്രതിസന്ധിയിലാക്കിയത്. സോഫി എക്ലെസ്റ്റൺ, അലാന കിംഗ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 34 റൺസെടുത്ത സ്മൃതിയാണ് ട്രെയിൽബ്ലാസ്റ്റേഴ്സിന്റെ ടോപ്സ്കോറർ. ജമൈമ റോഡ്രിഗസ് 24 റൺസെടുത്തു.
നേരത്തേ ഹർമ്മൻ (37), ഹർലീൻ ഡിയോൾ (19 പന്തിൽ 35), ദേയാന്ത്ര ഡോട്ടിൻ ( 17 പന്തിൽ 32), പ്രിയ പൂനിയ (22) എന്നിവരാണ് സൂപ്പർനോവയെ മികച്ച സ്കോറിൽ എത്തിച്ചത്. ഹെയ്ലി മാത്യൂസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |