ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോപ് സ്കോർ പട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ താരമെന്ന റെക്കാഡ് സ്വന്തമാക്കി ടോട്ടൻ ഹാമിന്റെ ദക്ഷിണ കൊറിയൻ മഡ് ഫീൽഡർ സൺ - ഹ്യൂഗ് മിൻ.ലിവർപൂളിന്റെ മൊഹമ്മദ് സലയ്ക്കൊപ്പമാണ് സൺ ടോപ് സ്കോറർ പുരസ്കാരം പങ്കിട്ടത്. ഇരുവരും 23 ഗോളുകൾ വീതം നേടി.
മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം കിരീടം നിലനിറുത്തിയ മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്സണും രണ്ടാം സ്ഥാനക്കാരായ ലിവർപൂളിന്റെ അലിസൺ ബക്കറും പങ്കിട്ടും.
ചാമ്പ്യൻമാരായ സിറ്റിയുടെ തന്നെ കെവിൻ ഡി ബ്രുയിനെയാണ് മികച്ചതാരം സഹതാരം ഫിൽ ഫോഡൻ മികച്ച .യുവതാരവുമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |