SignIn
Kerala Kaumudi Online
Thursday, 25 April 2024 10.45 PM IST

ലോകത്തിലെ ഏറ്റവും ആസ്വാദ്യകരമായ സെക്‌സ് പൊസിഷനുകൾ നാലെണ്ണമാണ്, നിങ്ങൾക്ക് പരിചിതമാണോ ഇവ

life-style

സന്തോഷകരമായ ജീവിതത്തിന് ലൈംഗികതയ്‌ക്കുള്ള സ്ഥാനം വളരെ വലുതാണ്. പങ്കാളികൾ തമ്മിലുള്ള ഊഷ്‌മളത നിലനിറുത്തുവാൻ ആരോഗ്യകരമായ ലൈംഗികതയ‌്ക്ക് സാധിക്കും. എന്നാൽ ലൈംഗികത ആസ്വാദ്യകരമാക്കണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ. സെക്‌സ് പൊസിഷനുകൾ എല്ലായിപ്പോഴും ഒരുപോലെ ആയിരിക്കുന്നത് പങ്കാളിയിൽ വിരസത ഉണർത്തുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. അതുകൊണ്ടുതന്നെ ഏറ്റവും ആസ്വാദ്യകരമായ ലോകത്തിലെ നാല് സെക്‌സ് പൊസിഷനുകൾ അറിയാം.

ദി കൗഗേൾ

പങ്കാളിയായ സ്ത്രീക്ക് ഏറ്റവും മികച്ച ലൈംഗികാനുഭവം നൽകുന്ന പൊസിഷനുകളിൽ ഒന്നായാണ് കൗഗേൾ വിലയിരുത്തപ്പെടുന്നത്. ഇതിൽ സ്ത്രീക്ക് കൂടുതൽ സ്വാതന്ത്ര്യവും നിയന്ത്രണവും ലഭിക്കുന്നു. ഓർഗാസം ഏതുസമയത്ത് രൂപപ്പെടുത്തണമെന്ന് അവർക്ക് തീരുമാനിക്കാനും കഴിയുന്നു. ഈ പൊസിഷൻ തിരഞ്ഞെടുക്കുമ്പോൾ നല്ല അനുഭവം ലഭിക്കുന്നതിനായി ചില ടിപ്‌സും വിദഗ്‌ദ്ധർ നൽകുന്നുണ്ട്.

കൗണ്ടർടോപ്പ് സിറ്റിംഗ്

ഏറെ സ്വീകാര്യതയുള്ള സെക്‌സ് പൊസിഷനുകളിൽ ഒന്നാണ് കൗണ്ടർടോപ്പ് സിറ്റിംഗ്. പക്ഷേ അൽപം വ്യത്യസ്‌ത കൊണ്ടുവരണമെന്ന് മാത്രം. മറ്റൊരു തരത്തിൽ പറഞ്ഞാൽ പങ്കാളിക്ക് ഒരു നവ്യാനുഭവം നൽകാൻ കൗണ്ടർടോപ്പ് സിറ്റിംഗ് സഹായിക്കും. കിച്ചൺ കൗണ്ടറുകളാണ് പ്ളേ ഗ്രൗണ്ടായി തിരഞ്ഞെടുക്കേണ്ടത്. ജി സ്പോട്ട് മൂവ്‌മെന്റിൽ വേണം ലൈംഗികത ആസ്വദിക്കാൻ.

സൈഡ് വേയ‌്സ്

പുരുഷന്മാർക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട സെക്‌സ് പൊസിഷൻ എന്നാണ് സൈഡ് വേയ‌്സ് അറിയപ്പെടുന്നത്. പക്ഷേ ഇതിൽ ചെറിയൊരു അപകട സാദ്ധ്യത കൂടി ഒളിഞ്ഞിരിപ്പുണ്ട്. അപകടമെന്ന് പറഞ്ഞാൽ മറ്റൊന്നുമല്ല, ഉദ്ദാരണ സമയം എത്രത്തോളം നീളുമെന്ന് പ്രവചിക്കാൻ പുരുഷന് കഴിയില്ല.

മിഷണറി

ഏറെ പ്രചാരമുള്ള പൊസിഷനാണ് മിഷണറി. ഇണകളിൽ ആണിനായിരിക്കും മേൽക്കൈ എന്നതാണ് പ്രത്യേകത. എന്നാൽ സ്ത്രീക്ക് പരമാവധി ആനന്ദം നൽകാൻ മിഷണറിക്ക് സാധിക്കുമെന്ന പ്രത്യേകത കൂടിയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, LIFESTYLE, SEX POSITIONS, BEST SEX POSITIONS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.