SignIn
Kerala Kaumudi Online
Thursday, 28 March 2024 11.01 PM IST

ആറു കിലോ തൂക്കമുള്ള ചെമ്പല്ലി വാഴയിലയിൽ പൊള്ളിച്ചത്; കൂട്ടിന് ഉപ്പും പഞ്ചസാരയും ചേർത്തരച്ച വ്യത്യ‌സ്തയിനം ചമ്മന്തിയും; വീഡിയോ

ഇത്തവണ വാഴയിലയിൽ പൊള്ളിച്ചെടുത്ത ചെമ്പല്ലിയാണ് പരിചയപ്പെടുത്തുന്നത്. കണ്ടാൽ തന്നെ നാവിൽ വെള്ളമൂറുന്ന ഐറ്റം. നല്ല മഴയുള്ള സമയത്ത് കട്ടൻചായയ്‌ക്കൊപ്പം സൊറ പറഞ്ഞിരുന്ന് കഴിക്കാൻ പറ്റിയ മീൻ വിഭവമാണ്. ആറു കിലോ തൂക്കമുള്ള ചെമ്പല്ലിയാണ് ഇവിടെ എടുത്തിരിക്കുന്നത്.

വളരെ എളുപ്പത്തിൽ ആർക്കും ഉണ്ടാക്കാം. സവാള അരിഞ്ഞത് പാനിലേക്കിട്ട് മുളക്,​ ഉപ്പ് ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് ഇഞ്ചി പേസ്റ്റ്,​ മുളക് പൊടി,​ മല്ലിപ്പൊടി,​ കുരുമുളക് പൊടി,​ തക്കാളി അരിഞ്ഞത് എന്നിവ ചേർത്ത് വെള്ളമൊഴിച്ച് വേവിക്കണം.

ഈ കൂട്ട് കഴുകി വൃത്തിയാക്കി വരഞ്ഞ് വച്ചിരിക്കുന്ന ചെമ്പല്ലിയുടെ രണ്ട് ഭാഗത്തേക്കും നന്നായി തേച്ചു പിടിപ്പിക്കുക. ശേഷം ഇതിന് മുകളിൽ ചെറുനാരങ്ങ വട്ടത്തിൽ അരിഞ്ഞ് വച്ച് വാഴയിലയിൽ നന്നായി പൊതിഞ്ഞെടുക്കുക. ഇത് കനലിൽ വച്ച് പൊള്ളിച്ചെടുക്കണം. കരിഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കണം.

മീൻ പൊള്ളിച്ചതിന് കൂട്ടായി ഒരു അടിപൊളി ചമ്മന്തിയാണ് തയ്യാറാക്കിയിരിക്കുന്നത്. വെളുത്തുള്ളിയും പച്ചമുളകും പഞ്ചസാരയും ഉപ്പും ചേർത്ത് നന്നായി ചതച്ചെടുക്കണം. ഇതിലേക്ക് അല്പം നാരങ്ങനീരും കൂടി ചേർത്തുകൊടുക്കാം. ഇനി വാഴയിലയിൽ പൊള്ളിച്ച ചെമ്പല്ലിയും ഈ ചമ്മന്തിയും കൂടി കഴിച്ചു നോക്കൂ.. സംഗതി പൊളിയാണ്.

food

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOOD, SALT AND PEPPER
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.