മുണ്ടക്കയം. പാചകവാതക വിലവർദ്ധനവിനെതിരെ എ.ഐ.ടി.യു.സി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയം ബി.എസ്.എൻ.എൽ ഓഫീസ് പടിക്കൽ ധർണ നടത്തി. ഹൈറേഞ്ച് എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സെക്രട്ടറി ടി.പ്രസാദ് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുനിൽ റ്റി.രാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം സെക്രട്ടറി റ്റി.കെ.ശിവൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി ദിലീഷ് ദിവാകരൻ, എ.ഐ.ടി.യു.സി പഞ്ചായത്ത് സെക്രട്ടറി കെ.സി.സുരേഷ്, മഹിളാ സംഘം മണ്ഡലം സെക്രട്ടറി ശാന്താ ഗോപാലകൃഷ്ണൻ, സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗങ്ങളായ മോഹനൻ, സുലോചന, സുരേഷ്, പി.പി.അനിയൻ എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |