SignIn
Kerala Kaumudi Online
Thursday, 25 April 2024 4.59 AM IST

'ഭഗവന്ത്, നിന്റെ പ്രവൃത്തി എന്റെ കണ്ണുകളെ കണ്ണീരിലാഴ്ത്തി'; ഇന്ത്യൻ രാഷ്ട്രീയത്തിന് ആം ആദ്മി പുതിയ തുടക്കമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ

kejriwal-with-bhagavanth-

ന്യൂഡൽഹി: അഴിമതിയ്ക്കെതിരെ വിട്ടുവീഴ്ച കാണിക്കാത്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നടപടിയെ പ്രശംസിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ. ഭഗവന്ത് മാന്റെ നടപടി തന്റെ കണ്ണുകളെ ഈറനണിയിച്ചുവെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിലും കെജ്‌രിവാൾ മാന്റെ പ്രവർത്തിയെ പുകഴ്ത്തി. തങ്ങൾ ചെയ്തതിന് വളരെയധികം ധൈര്യം ആവശ്യമാണ്. ഇന്ത്യയിലെ രാഷ്ട്രീയം വളരെയധികം പിന്നോട്ട് പോയി, എന്നാൽ ആം ആദ്മി പാർട്ടി ഒരു പുതിയ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.

ഭഗവന്തിനെ ഓർത്ത് തനിക്ക് അഭിമാനമുണ്ടെന്നും. അദ്ദേഹത്തിന്റെ നടപടി തന്റെ കണ്ണുകളെ കണ്ണീരിലാഴ്ത്തി. ഇന്ന് രാജ്യം മുഴുവൻ ആം ആദ്മി പാർട്ടിയെ ഓർത്ത് അഭിമാനിക്കുന്നു എന്നുമാണ് കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചത്.

അഴിമതി ആരോപണത്തെ തുടർന്ന് പഞ്ചാബ് ആരോഗ്യമന്ത്രിയായ വിജയ് സിംഗ്ലയെയാണ് ഭഗവന്ത് മാൻ ഇന്ന് പുറത്താക്കിയത്. പിന്നാലെ വിജയ് സിംഗ്ളയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. കരാറുകൾക്കായി ഉദ്യോഗസ്ഥരിൽ നിന്ന് സിംഗ്ല ഒരു ശതമാനം കമ്മീഷൻ ആവശ്യപ്പെടുകയായിരുന്നു. മന്ത്രിക്കെതിരെ വ്യക്തമായ തെളിവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രി ശക്തമായ നടപടിയിലേക്ക് നീങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.

കൈക്കൂലിയോട് സഹിഷ്ണുത കാണിക്കില്ലെന്നും, മന്ത്രിക്കെതിരെ കർശന നടപടിയെടുക്കുകയാണെന്നും മുഖ്യമന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. സിംഗ്ല തെറ്റുകൾ സമ്മതിച്ചതായും മാൻ അവകാശപ്പെട്ടു. പുറത്താക്കിയ മന്ത്രിക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയിരുന്നു. ഇതേതുടർന്നാണ് മണിക്കുറുകൾക്കകം മന്ത്രി അറസ്റ്റിലായത്.

ന്യൂഡൽഹിയിലെ ആം ആദ്മി സർക്കാരിന്റെ ചുവട് പിടിച്ചാണ് പഞ്ചാബിലും പാർട്ടി അധികാരത്തിൽ വന്നത്. അരവിന്ദ് കേജ്രിവാളിന്റെ അഴിമതി വിരുദ്ധ മാതൃകയാണ് ഇതിന് ഏറെ സഹായിച്ചത്. പാർട്ടിയുടെ അഴിമതി വിരുദ്ധ മാതൃകയിലാണ് മുഖ്യമന്ത്രി മന്ത്രിക്കെതിരെ നടപടിയെടുത്തതെന്ന് പാർട്ടി പറഞ്ഞു.

സ്വന്തം നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ സത്യസന്ധതയും ധൈര്യവും ഉള്ളത് ആം ആദ്മി പാർട്ടിക്ക് മാത്രമാണെന്ന് എഎപി എംപി രാഘവ് ഛദ്ദ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു. 'അഴിമതിയുടെ പേരിൽ സ്വന്തക്കാർക്കെതിരെ നടപടിയെടുക്കാൻ ആത്മാർത്ഥതയും ധീരതയും നേരും ഉള്ള ഒരേയൊരു പാർട്ടി ആം ആദ്മി പാർട്ടിയാണ്. ഞങ്ങൾ അത് ദില്ലിയിൽ കണ്ടു, ഇപ്പോൾ പഞ്ചാബിൽ ഞങ്ങൾ അത് കാണുന്നു. അഴിമതിക്കുള്ള സഹിഷ്ണുത. മുഖ്യമന്ത്രിയുടെ പ്രശംസനീയമായ തീരുമാനമാണെന്നും ,' അദ്ദേഹം ട്വീറ്റ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.