ആരാധകരെ ആവേശത്തിലാക്കി ഐ.പി.എല്ലിലേക്കുള്ള തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ.ബി ഡിവില്ലിയേഴ്സ്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് താന്‍ വിരമിക്കുകയാണെന്നും ഇനി ഐ.പി.എല്ലിലേക്കില്ലെന്നും താരം പ്രഖ്യാപിച്ചത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരമായിരുന്ന ഡിവില്ലിയേഴ്സ്.
ബാംഗ്ലൂര്‍ ടീമിലേക്ക് തന്നെയാകും തന്റെ തിരിച്ചുവരവെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ടീമിലേയ്ക്ക് മടങ്ങിവരുന്നത് കളിക്കാരനായിട്ടാണോ പരിശീലകനായിട്ടാണോ എന്നതിൽ ഡിവില്ലിയേഴ്സ് വ്യക്തത വരുത്തിയിട്ടില്ല. കളിക്കാരനായി താരം മടങ്ങി വരണമെന്നതാണ് ഭൂരിഭാഗം ആരാധകരുടെയും ആഗ്രഹം. വി.യു സ്പോര്ട്ടിന് നൽകിയ അഭിമുഖത്തിലാണ് താന്‍ തിരിച്ചുവരുന്നുവെന്ന കാര്യം ഡിവില്ലിയേഴ്സ് വെളിപ്പെടുത്തിയത്.
'അടുത്ത വര്‍ഷം ബംഗളൂരുവിൽ മത്സരങ്ങള്‍ നടക്കുമെന്നാണ് അറിഞ്ഞത്. തന്റെ രണ്ടാമത്തെ ഹോം ടൗണിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹമുണ്ട്. ചിന്നസ്വാമി സ്റ്റേഡിയം നിറഞ്ഞുകവിയുന്നത് കാണണം' - ഡിവില്ലിയേഴ്സ് പറഞ്ഞു.
ഐ.പി.എല്ലില്‍ 2011 മുതല്‍ ആര്.സി.ബിയുടെ വിശ്വസ്ത താരമാണ് ഡിവില്ലിയേഴ്സ്. 2018-ല്‍ താരം രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചിരുന്നു. 2021 വരെ അദ്ദേഹം ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടര്‍ന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |