കോട്ടയം: പുതിയ പാതയും പഴയ പാതയും തമ്മിൽ ബന്ധിപ്പിക്കുന്നതടക്കമുള്ള ജോലികൾ അവശേഷിക്കുന്നതിനാൽ ഏറ്റുമാനൂർ-ചിങ്ങവനം ഇരട്ടപ്പാതയുടെ കമ്മിഷനിംഗ് ഒരുദിവസം വൈകും. 28ന് ട്രെയിൻ ഓടിക്കാനായിരുന്നു മുൻതീരുമാനം.
കഴിഞ്ഞ ദിനം നടത്തിയ സുരക്ഷാ പരിശോധനയുടെ റിപ്പോർട്ട് ഇന്നോ നാളയോ ലഭിക്കുമെന്നും 29നു തന്നെ പുതിയ പാതയിൽ ട്രെയിൻ ഓടാൻ അനുമതി ലഭിക്കുമെന്നുമാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. മുന്നോടിയായി ചെയ്തു തീർക്കേണ്ട ജോലികൾ വേഗത്തിലാക്കിയിരിക്കുകയാണ്. പാതകൾ കൂട്ടിച്ചേർക്കുന്നതിനൊപ്പം സിഗ്നൽ, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സങ്കീർണമായ ജോലികളും അവശേഷിക്കുന്നുണ്ട്.
അന്തിമ ജോലികളുടെ ഭാഗമായി ഇന്നലെ മുതൽ കോട്ടയം പാതയിൽ പകൽ 10 മണിക്കൂർ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാറോലിക്കൽ ഗേറ്റിന് സമീപവും മുട്ടമ്പലത്തും പുതിയ പാതയും പഴയ പാതയും തമ്മിൽ ബന്ധിപ്പിക്കണം. 29ന് 10 മണിക്കൂർ പൂർണ ഗതാഗത നിയന്ത്രണത്തോടെ ഇവ പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ. അന്ന് വൈകിട്ട് പുതിയ പാതയിലൂടെ ട്രെയിൻ ഓടിക്കും.
മുട്ടമ്പലത്തും പാതകൾ കൂട്ടിച്ചേർക്കുന്നതിന് ഏറെ സമയം വേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |