തിരുവനന്തപുരം: പട്ടാപ്പകൽ ബസ് സ്റ്റോപ്പിലേക്ക് അമ്മയ്ക്കൊപ്പം നടന്നുപോയ പെൺകുട്ടിയെ കടന്നു പിടിച്ചയാളെ പിടികൂടി. കിഴക്കേകോട്ടയിൽ പഴക്കട നടത്തുന്ന പൂന്തുറ സ്വദേശി അബ്ദുൽ കരീമിനെയാണ് (41) നാട്ടുകാരും ട്രാഫിക് പൊലീസും ചേർന്ന് പിടികൂടി ഫോർട്ട് പൊലീസിന് കൈമാറിയത്. തിങ്കളാഴ്ച വൈകിട്ട് 5ന് കിഴക്കേകോട്ട ജംഗ്ഷനിലായിരുന്നു സംഭവം. നിറുത്തിയിട്ടിരുന്ന ബസിന് സമീപത്ത് കൂടി നടന്നുവരവെ പിന്നാലെ വന്നയാൾ പെൺകുട്ടിയുടെ ശരീരത്തിൽ പിടിച്ച ശേഷം ഓടി മാറുകയായിരുന്നു. പെൺകുട്ടി നിലവിളിച്ചതോടെയാണ് മുൻപേ പോയ അമ്മ കാര്യം അറിയുന്നത്. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസുകാരനോട് വിവരം പറഞ്ഞു. പിന്നാലെ ട്രാഫിക് പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |