SignIn
Kerala Kaumudi Online
Tuesday, 16 April 2024 12.10 PM IST

ക്രിപ്റ്റോ ഇടപാട്; കുതിപ്പിന് കേരളം

crypto

കൊച്ചി: ഉയർന്ന സാക്ഷരതയുള്ള കേരളം ക്രിപ്‌റ്റോകറൻസി ഇടപാടുകളിലും വളരുന്ന സാങ്കേതിക വിദ്യകളിലും മുൻനിരയിലെത്തുമെന്ന് പ്രമുഖ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ ജിയോറ്റസിന്റെ സി.ഇ.ഒ വിക്രം സുബ്ബരാജ് പറഞ്ഞു. മലയാളം ഉൾപ്പെടെ പതിനെട്ട് പ്രാദേശിക ഭാഷകളിൽ ക്രിപ്റ്റോ നിക്ഷേപം എളുപ്പമാക്കുന്ന ജിയോറ്റസ് ആപ്പ് കൊച്ചിയിൽ പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം.

പുതിയ സാങ്കേതികവിദ്യകളെ വേഗം സ്വീകരിക്കുന്നത്തിൽ എന്നും മുന്നിലാണ് കേരളം. ഉയർന്ന സാക്ഷരതാനിരക്കും സാങ്കേതികവിദ്യയിൽ പരിജ്ഞാനവുമുള്ള കേരളത്തിന് ബ്ലോക്ക്ചെയിനും ക്രിപ്റ്റോകറൻസിയും പോലുള്ള മേഖലകളിൽ ഏറെ സാദ്ധ്യതകളുണ്ട്. നിരവധി മലയാളികൾ ക്രിപ്റ്റോകറൻസികളിൽ ഇതിനകം നിക്ഷേപിച്ചിട്ടുണ്ട്.

ക്രിപ്റ്റോ നിക്ഷേപത്തിന് ഇടനിലക്കാരുടെ സഹായം തേടരുത്. ഇത് തട്ടിപ്പിന് വഴിയൊരുക്കിയേക്കാം. ജിയോറ്റസ് എക്സ്ചേഞ്ച് സൈബർ മോഷണങ്ങൾക്ക് വരെ നൂറുശതമാനം ഇൻഷ്വറൻസ് ഒരുക്കിയിട്ടുണ്ട്. നിമിഷങ്ങൾക്കകം ക്രിപ്റ്റോ വാങ്ങാനും വിൽക്കാനും സാധിക്കും വിധമാണ് ആപ്പ് സജ്ജമാക്കിയതെന്നും അദ്ദേഹം പറ‌ഞ്ഞു. ജിയോറ്റസ് സി.ഒ.ഒ അർജുൻ വിജയും സന്നിഹിതനായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRYPTO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.