കൊച്ചി: അന്താരാഷ്ട്ര ആഭ്യന്തര വിമാനയാത്രകൾക്ക് അടിക്കടി ടിക്കറ്റ് നിരക്ക് വർദ്ധിക്കുന്നത് തടയാൻ സർക്കാർ ഇടപെടണമെന്ന് ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ കേരള ഘടകം ആവശ്യപ്പെട്ടു.
നിരക്ക് വർദ്ധന പ്രവാസികളെയും ആഭ്യന്തര വിനോദസഞ്ചാരികളെയും ബാധിക്കുന്നുണ്ട്. 2,500 രൂപയായിരുന്ന കൊച്ചി -തിരുവനന്തപുരം യാത്രയ്ക്ക് 5,500 രൂപയാണ് നിരക്ക്. കൊച്ചിയിൽ നിന്ന് 3500 രൂപ വരെ പരമാവധി ടിക്കറ്റ് നിരക്കുണ്ടായിരുന്ന ബംഗളൂരു, മുംബയ്, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളിലേയ്ക്ക് 7,500 രൂപ വരെ വർദ്ധിച്ചു. അമിത നിരക്ക് കുറയ്ക്കാൻ സർക്കാർ ചർച്ച നടത്തി പരിഹാരം കാണണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |