കൊച്ചി: നടൻ കമൽഹാസൻ 27ന് കൊച്ചിയിലെത്തും. വൈകിട്ട് 4.30ന് കൊച്ചി ലുലുമാളിൽ പുതിയ ചിത്രമായ വിക്രമിലെ സഹതാരങ്ങൾക്കൊപ്പം അദ്ദേഹം പ്രചാരണപരിപാടിയിൽ പങ്കെടുക്കും. സൂര്യ, വിജയ് സേതുപതി എന്നിവർക്കൊപ്പം നടന്മാരായ ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം എന്നിവരും വിക്രമിൽ പ്രധാനവേഷങ്ങൾ അഭിനയിക്കുന്നുണ്ട്. തനിക്കെന്നും പ്രിയപ്പെട്ട കേരളത്തിലെ ആരാധകരെ കാണാനെത്തുന്ന കമൽഹാസനൊപ്പം സംവിധായകൻ ലോകേഷ് കനകരാജ് ഉൾപ്പെടെ അണിയറപ്രവർത്തകർ പങ്കെടുക്കും.
ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച്.ആർ പിക്ചേഴ്സാണ് കേരളത്തിൽ വിക്രം എത്തിക്കുന്നത്. ജൂൺ 3നാണ് റിലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |