മല്ലപ്പള്ളി : ചാലാപ്പള്ളി ചെറിയകുന്നം ഗവ.എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ ഒരുമിച്ചുയരാം ദ്വിദിന അവധിക്കാല ക്യാമ്പ് നടത്തി. റാന്നി എം.എൽ.എ അഡ്വ.പ്രമോദ് നാരായണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ്.പി.സാംഅദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഇന്ദു.എം.നായർ, പഞ്ചായത്ത് അംഗം വിജിത വി.വി,എസ് രവീന്ദ്രൻ, അനില ടി.കെ, യമുന ആർ, വിദ്യാമോൾ സി.വി, ഹെഡ്മാസ്റ്റർ സജീവ്, ഒ.ടി. ജോസ് എന്നിവർ സംസാരിച്ചു. പ്രേം വിനായക് , ജി.അനിൽകുമാർ, ടി.ജു തോമസ് എന്നിവർ വിവിധ വിഷങ്ങൾക്ക് ക്ലാസ് നിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |