SignIn
Kerala Kaumudi Online
Tuesday, 16 April 2024 7.37 PM IST

പ്രൈവറ്റ് സ്‌കൂൾ മാനേജേഴ്‌സ് അസോ. സമ്മേളനം ഇന്ന്

p

തിരുവനന്തപുരം: കേരള പ്രൈവറ്റ് സ്‌കൂൾ (എയ്‌ഡഡ്) മാനേജേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.എം.എ) സംസ്ഥാന സമ്മേളനം ഇന്ന് രാവിലെ 10ന് മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം ഹസ്സൻ മരയ്‌ക്കാർ ഹാളിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കുട്ടി അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി മണി കൊല്ലം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.

ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ, മലങ്കര ഓർത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ഡയോനീഷ്യസ്, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.വിൻസെന്റ് എം.എൽ.എ, കെ.സി.ബി.സി സ്‌കൂൾ മാനേജേഴ്‌സ് പ്രതിനിധി ഡോ. വർക്കി ആറ്റുപുറത്ത്, കെ.പി.എസ്.എം.എ വർക്കിംഗ് സെക്രട്ടറി നാസർ എടരിക്കോട്, ട്രഷറർ എസ്. രാധാകൃഷ്‌ണൻ പാലക്കാട്, അരവിന്ദൻ മണ്ണൂർ, തോട്ടയ്‌ക്കാട് ശശി, കാടാമ്പുഴ മൂസ തുടങ്ങി സംസ്ഥാന നേതാക്കളും പങ്കെടുക്കും.

ഉച്ചയ്‌ക്ക് 2ന് അസോസിയേഷൻ അംഗങ്ങളായ ജനപ്രതിനിധികൾ അടക്കമുളളവരെ ആദരിക്കുന്ന സമ്മേളനം മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.

നാളെ 'ദേശീയ വിദ്യാഭ്യാസ നയവും കേരളവും' എന്ന വിഷയത്തിൽ സെമിനാർ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും 'ടെക്‌നോളജിയും എയ്ഡഡ് സ്‌കൂളുകളും' എന്ന വിഷയത്തിൽ സെമിനാർ എം.ഇ.എസ് ചെയർമാൻ ഡ‌ോ. ഫസൽ ഗഫൂറും 'കെ.ഇ.ആർ ഭേദഗതികളും എയ്‌ഡഡ് സ്‌കൂളുകളും' എന്ന സെമിനാർ കെ.ബി. ഗണേശ് കുമാർ എം.എൽ.എയും ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRIVATE SCHOOL MANAGERS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.