SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.33 AM IST

കണ്ണൂർ മൺസൂൺ മാരത്തോൺ ലോഗോ പ്രകാശനം

monsoonmarathone
കണ്ണൂര്‍ മണ്‍സൂര്‍ മാരത്തോണ്‍ ലോഗോ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ തലശേരി സബ് കലക്ടര്‍ അനുകുമാരിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു

കണ്ണൂർ: കണ്ണൂർ സിറ്റി പോലീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന മൺസൂൺ മാരത്തോൺ ലോഗോ പ്രകാശനം ചെയ്തു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ചേംബറിൽ നടന്ന ചടങ്ങിൽ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ തലശേരി സബ് കളക്ടർ അനുകുമാരിക്ക് കൈമാറി ലോഗോ പ്രകാശനം ചെയ്തു.
യുവതലമുറയിൽ ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്തുന്നതിനാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്. ജൂൺ 12ന് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും 21 കിലോമീറ്റർ, 10 കിലോമീറ്റർ എന്നീ കാറ്റഗറികളിലാണ് മാരത്തോൺ . ഏത് പ്രായ പരിധിയിൽപെട്ടവർക്കും പങ്കെടുക്കാം. വിജയികൾക്ക് സമ്മാനങ്ങളും പങ്കെടുക്കുന്ന എല്ലാവർക്കും മെഡലുകളും നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് ടി ഷർട്ട് നൽകും. ഇതിനായി ഗൂഗിൾ രജിസ്‌ട്രേഷൻ ആരംഭിക്കുമെന്ന് സിറ്റി പൊലിസ് കമ്മിഷണർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.