കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള രേവതി ആരാധന നാളെ അക്കരെ കൊട്ടിയൂരിൽ നടക്കും.ക്ഷേത്രത്തിലെ മൂന്ന് ആരാധനകൾ കോവിലകങ്ങൾ വകയായാണ് നടത്തുന്നത്. കിഴക്കേ കോവിലകം തിരവോണം ആരാധനയും പടിഞ്ഞാറേ കോവിലകം രോഹിണി ആരാധനയും നടത്തുന്നു. തെക്കേ കോവിലകമാണ് നാളെ നടക്കുന്ന രേവതി ആരാധന നടത്തുന്നത്. ആരാധനാ ദിവസങ്ങളിൽ കളഭാഭിഷേകത്തിനുള്ള സാധനങ്ങൾ അതത് കോവിലകങ്ങളിൽ നിന്നാണ് നൽകുന്നത്. 31ന് രോഹിണി ആരാധനയോടെ നാല് ആരാധനകളും പൂർത്തിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |