SignIn
Kerala Kaumudi Online
Monday, 04 July 2022 6.22 AM IST

ഏക സിവിൽകോഡ് മുസ്ലിങ്ങളുടെ മാത്രം പ്രശ്‌നമല്ല: ഇ.ടി. മുഹമ്മദ് ബഷീർ

rajbhavan-march

തിരുവനന്തപുരം: ഏക സിവിൽകോഡ് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും ഇതിലൂടെ ആർ.എസ്.എസ് എന്താണോ ലക്ഷ്യമിടുന്നത് അതിന് തുടക്കമിട്ടു കഴിഞ്ഞതായും ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഒരു ജനവിഭാഗത്തെ വിശ്വാസപരമായി ജീവിക്കാൻ സമ്മതിക്കില്ലെന്ന ശാഠ്യമാണ് ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനുമെന്നും ഏക സിവിൽകോഡിനെതിരെ ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.

മതപരമായ ധ്രുവീകരണത്തിലൂടെ അധികാരം നിലനിറുത്തുകയെന്ന കൃത്യമായ അജണ്ടയാണ് ഏകസിവിൽകോഡ് നീക്കങ്ങൾക്ക് പിന്നിലുള്ളതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.

സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ,​ പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി,​ കെ.പി. അബൂബക്കർ ഹസ്രത്ത്, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, അഡ്വ.കെ.പി. മുഹമ്മദ്, ഒ. അബ്ദുറഹ്മാൻ മൗലവി, സയ്യിദ് മുത്തുക്കോയ തങ്ങൾ, സി.എ. മൂസ മൗലവി, എം.എം. ബാവ മൗലവി, പാങ്ങോട് ഖമറുദ്ദീൻ മന്നാനി, ഇലവുപാലം ഷംസുദ്ദീൻ മന്നാനി, പനവൂർ സഫീർഖാൻ മന്നാനി, ബീമാപ്പള്ളി റഷീദ്, കടയ്ക്കൽ ജുനൈദ്, ഇർഷാദ് മൗലവി, അഡ്വ.നൗഫൽ, തൊളിക്കോട് മുഹിയുദ്ദീൻ മൗലവി, നൗഷാദ് മാങ്കാങ്കുഴി, കായംകുളം ജലാലുദ്ദീൻ മൗലവി, നാസിമുദ്ദീൻ മന്നാനി, എസ്.എച്ച് താഹിർ മൗലവി തുടങ്ങിയവർ പങ്കെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MUSLIM LEAGUE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.