SignIn
Kerala Kaumudi Online
Friday, 19 April 2024 2.13 PM IST

തമിഴ്നാട്ടിലും പെരിഞ്ഞനോർജ്ജം മിന്നും

1

കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്തിൽ കഴിഞ്ഞ ഭരണസമിതി നടപ്പിലാക്കിയ പെരിഞ്ഞനോർജ്ജം സോളാർ വൈദ്യുത ഗ്രാമപദ്ധതി ഏറ്റെടുത്ത് തമിഴ്നാട് സർക്കാർ. ഡി.എം.കെ എം.എൽ.എയും ആസൂത്രണ ബോർഡ് അംഗവുമായ ഡോ.ടി.ബി.ആർ.രാജയുടെ നിയോജക മണ്ഡലമായ മല്ലാർഗുഡിയിൽ പെരിഞ്ഞനോർജ്ജം മോഡൽ പുരപ്പുറ സോളാർ വൈദ്യുത പദ്ധതി ഈ വർഷം തന്നെ നടപ്പിലാക്കിയേക്കും. ഗ്രാമവികസന മന്ത്രാലയം പഞ്ചായത്തിരാജ് സെക്രട്ടറി അമുദ ഐ.എ.എസുമായി നടത്തിയ ചർച്ചയിൽ പദ്ധതിക്കായി തമിഴ്‌നാട്ടിലെ മികച്ച 25 പഞ്ചായത്തുകളെ തിരഞ്ഞെടുക്കും. ജൂലായ് അവസാന വാരത്തിൽ പെരിഞ്ഞനം പഞ്ചായത്ത് സന്ദർശിച്ച് പദ്ധതിയെക്കുറിച്ച് സമഗ്രമായി പഠിക്കാൻ പഞ്ചായത്ത് പ്രതിനിധികളെയും അയക്കാൻ തീരുമാനിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ പാരമ്പര്യ ഊർജ്ജരംഗത്തും അടിസ്ഥാന വർഗ്ഗങ്ങൾക്കിടയിലുള്ള നൂതന പദ്ധതികൾ നിർദ്ദേശിക്കുന്ന തമിഴ് നാട്ടിലെ 'പൂവുലകിൻ അൻപർകൾ എന്ന സംഘടന പെരിഞ്ഞനോർജ്ജം പദ്ധതിയെക്കുറിച്ച് അറിയാൻ ആദ്യഘട്ടത്തിൽ സന്ദർശനം നടത്തിയിരുന്നു. പിന്നാലെ മേയ് 17ന് പെരിഞ്ഞനം പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ.സച്ചിത്ത് തമിഴ്‌നാട് ആസൂത്രണ ബോർഡിൽ പെരിഞ്ഞനോർജ്ജം പദ്ധതി അവതരിപ്പിച്ചു. ആസൂത്രണബോർഡ് അംഗങ്ങളായ ഡോ.ടി.ആർ.ബി.രാജ, സുധ ഐ.എഫ്.എസ്, ഡോ.സുൽത്താൻ അഹമ്മദ് ഇസ്മയിൽ, ഡോ.ജി.ശിവരാമൻ, പ്രൊ.ആർ.ശ്രീനിവാസൻ, ഡോ.എം.വിജയ ഭാസ്‌കർ, തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ, എനർജി മാനേജ്‌മെന്റ് സെൽ, തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോർഡ്, 'പൂവുലകിൻ അൻപരകൾ പ്രതിനിധികളായ സുന്ദർ, പ്രിയ, ഹരി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ഉപഭോക്താക്കൾക്ക് മുടക്കുമുതൽ നാല് വർഷത്തിനകം

  • പഞ്ചായത്തിലെ 356 വീടുകളിൽ പുരപ്പുറ സോളാർ പാനലുകൾ സ്ഥാപിച്ച പദ്ധതി ഇന്ത്യയിൽ ആദ്യം
  • ഉദ്ഘാടനം നിർവഹിച്ചത് 2019 സെപ്തംബർ 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഒന്നാം ഘട്ടം

ഒന്നാം ഘട്ടത്തിൽ 356 വീടുകളിൽ പാനൽ സ്ഥാപിച്ച് 500 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചു

രണ്ടാം ഘട്ടം

പെരിഞ്ഞനത്തെ മുഴുവൻ തെരുവുവിളക്കുകളും എൽ.ഇ.ഡി ആക്കിയതോടെ വിളക്കിന് പഞ്ചായത്ത് ചെലവഴിച്ചിരുന്ന തുക മൂന്നിൽ ഒന്നായി കുറഞ്ഞു
മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ വിഹിതവും (സാമൂഹിക പ്രതിബദ്ധതാ ഫണ്ടും) പഞ്ചായത്തിന്റെ ഫണ്ടും ഇതിനായി വിനിയോഗിച്ചു.

മൂന്നാം ഘട്ടം

സോളാർ ഉപഭോക്തൃ സമിതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി ഉത്പാദനം 1.150 മെഗാവാട്ടായി

  • 2019ൽ പ്രതിമാസം ഉത്പാദിപ്പിച്ചിരുന്നത് 0.284 ലക്ഷം യൂണിറ്റ്
  • പെരിഞ്ഞനം കെ.എസ്. ഇ.ബിയിൽ പ്രതിവർഷം ഉത്പാദനം 16.56 ലക്ഷം യൂണിറ്റ്
  • അധിക വൈദ്യുതി ഉൽപാദനത്തിലൂടെ ഉപഭോക്താക്കൾക്ക് നൽകിയത് 3.94 ലക്ഷം രൂപ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.