കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂരിലെ സോപാനം സംഗീത വിദ്യാലയത്തിന്റെ സോപാനം സംഗീതരത്ന പുരസ്കാരം സംഗീത സംവിധായകൻ ജെറി അമൽദേവിന്. 40 വർഷം സംഗീതലോകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. 1980ൽ 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലെ ഗാനങ്ങൾക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചിട്ടുണ്ട്. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം ഈ മാസം 29ന് വൈകീട്ട് മൂന്നിന് കൊടുങ്ങല്ലൂർ പണിക്കേഴ്സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് സോപാനം ഉണ്ണിക്കൃഷ്ണൻ, വി.ഐ.അഷറഫ്, സുനിൽ പഴുപ്പറമ്പിൽ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |