തൃശൂർ: സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം 26, 27, 28 തീയതികളിൽ തൃശൂരിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കിഴക്കെക്കോട്ട ഡി.ബി.സി.എൽ ഓഡിറ്റോറിയത്തിലാണ് സമ്മേളനം. 26ന് വൈകിട്ട് 4.30ന് സി.എം.എസ് സ്കൂൾ പരിസരത്തു നിന്ന് വിളംബര ജാഥ ആരംഭിക്കും. 27ന് രാവിലെ പത്തിന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് എൻ. സദാശിവൻ നായർ അദ്ധ്യക്ഷനാകും. ടി.എൻ. പ്രതാപൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ എന്നിവർ പ്രസംഗിക്കും. വൈകിട്ട് ആറിന് ആദരണ സമ്മേളനം മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷനാകും. പി. ചിത്രൻ നമ്പൂതിരിപ്പാടിനെ ആദരിക്കും.
28 ന് രാവിലെ 11 ന് സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. രണ്ടിന് വനിതാ സമ്മേളനം കളക്ടർ ഹരിത വി. കുമാർ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എൻ. സാദശിവൻ നായർ, ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ, എ.പി. ജോസ്, കെ.കെ. കാർത്തികേയൻ, സി.എൻ. ശ്രീധരക്കുറുപ്പ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |