SignIn
Kerala Kaumudi Online
Friday, 29 March 2024 1.22 PM IST

സംഭാവന കുറഞ്ഞുപോയി: സി.പി.ഐക്കാർ ബേക്കറി ആക്രമിച്ചു

2

ചാരുംമൂട്: ബക്കറ്റ് പിരിവിന് എത്തിയ സി​.പി​.ഐ പ്രവർത്തകർ സംഭാവന കുറഞ്ഞു പോയതി​ന്റെ പേരി​ൽ ചാരുംമൂട്ടിലെ സ്റ്റാർ ബേക്കറിയിൽ ആക്രമണം നടത്തിയതായി പരാതി. ബേക്കറി ഉടമയും വ്യാപാരി വ്യവസായി ഏകോപനസമിതി മാവേലിക്കര താലൂക്ക് പ്രസിഡന്റുമായ എം.എസ്.സലാമത്താണ് നൂറനാട് പൊലീസിൽ പരാതി​ നൽകി​യത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. നൂറുരൂപ സംഭാവനയായി​ നൽകി​യത് കുറഞ്ഞ് പോയെന്ന് ആക്രോശിച്ച് സി.പി.ഐ പ്രവർത്തകർ ബേക്കറിയിലെ സാധനങ്ങൾ വലിച്ചെറിഞ്ഞു. തടയാൻ ശ്രമിച്ച തന്നെ മർദ്ദിച്ചെന്നും ജീവനക്കാരിയെ കൈയേറ്റം ചെയ്തെന്നും സലാമത്ത് പറഞ്ഞു. ആക്രമണത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ചാരുംമൂട് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.