കോട്ടയം: മാനസികാസ്വാസ്ഥ്യമുള്ള മകളുടെ വെട്ടേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം. മറ്റക്കര പാദുവ താന്നിക്കത്തടത്തിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ശാന്ത (65) ആണ് മരിച്ചത്. മകൾ രാജേശ്വരിയെ (48) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. വീട്ടിൽ നിന്ന് ബഹളം കേട്ട് നാട്ടുകാർ നോക്കിയപ്പോൾ വെട്ടേറ്റ് വീടിനു പുറത്തേയ്ക്ക് ഓടുന്ന ശാന്തയെയും വാക്കത്തിയുമായി വീട്ടിൽ നിൽക്കുന്ന രാജേശ്വരിയെയുമാണ് കണ്ടത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് അയർക്കുന്നം പൊലീസെത്തി ശാന്തയെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. അവിവാഹിതയായ രാജേശ്വരി വർഷങ്ങളായി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. ശാന്തയുടെ മറ്റ് മക്കൾ: രാജേന്ദ്രപ്രസാദ്, ഉണ്ണികൃഷ്ണൻ, പുഷ്പ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |