പെരിന്തൽമണ്ണ: ചെർപ്പുളശ്ശേരി റോഡിൽ ആനമങ്ങാട്, എടത്തറ, പാറൽ, തൂത ഭാഗങ്ങളിൽ റോഡിൽ വ്യാപകമായി മാലിന്യം തള്ളി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്രദേശത്ത് അസഹ്യമായ ദുർഗന്ധമാണുള്ളത്. പ്ലാസ്റ്റിക് ചാക്കുകളിൽ നിന്നും മാലിന്യം റോഡിൽ പരക്കുകയും ചെയ്തു. ഹോട്ടലുകളിലെ വേസ്റ്റ് കുഴികളിൽ നിന്നും കോരിയെടുത്ത മാലിന്യം വാഹനത്തിൽ കൊണ്ടുവന്ന് തള്ളിയതായാണ് കരുതുന്നത്. ദുർഗന്ധം കാരണവും മാലിന്യം റോഡിൽ പരന്നതിനാലും വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും ഉൾപ്പെടെ പ്രവർത്തിപ്പിക്കാൻ പറ്റാത്ത സ്ഥിതിയായി.
ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി അഫ്സൽ, വൈസ് പ്രസിഡന്റ് ഷീജ മോൾ, സി. ബാലസുബ്രഹ്മണ്യൻ, രാജു, എം.പി മജീദ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.
പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മാലിന്യം നീക്കം ചെയ്ത് റോഡിൽ വെള്ളം ഒഴിച്ച് ശുചീകരിച്ചു. മാലിന്യം തള്ളിയവരെ കണ്ടെത്താൻ പൊലീസിൽ ആവശ്യപ്പെട്ടതായി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി അഫ്സൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |