ന്യൂഡൽഹി: 28ന് ജോർദാനെതിരെ ദോഹയിൽ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദമത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ സൂപ്പർ താരം സുനിൽ ഛെത്രിയെ ഉൾപ്പെടുത്തി. മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദ്, ആഷിഖ് കുരുണിയൻ എന്നിവരും കോച്ച് ഇഗോർ സ്റ്റിമാച്ച് പ്രഖ്യാപിച്ച ടീമിൽ ഇടം നേടി. പരിക്കും മറ്റുമായി ആറ് മാസത്തെ ഇടവളേയ്ക്ക് ശേഷമാണ് 37കാരനായ ഛെത്രി ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്നത്. മലയാളി താരം വി.പി സുഹൈർ ടീമിലില്ല.