SignIn
Kerala Kaumudi Online
Wednesday, 29 June 2022 6.31 PM IST

അപൂർവം, അമൂല്യം, രാജകീയം...ഡയാനയെ സുന്ദരിയാക്കിയ ടിയാര

diana

ലണ്ടൻ : ലോകത്തിന് എന്നും പ്രിയങ്കരിയാണ് ബ്രിട്ടണിലെ ഡയാന രാജകുമാരി. 1997 ഓഗസ്റ്റ് 31ന് ഒരു കാറപകടത്തിന്റെ രൂപത്തിൽ ഡയാനയെ മരണം തട്ടിയെടുത്തു. അകാലത്തിൽ പൊലിഞ്ഞ ഡയാനയുടെ ഓർമകൾ ഇന്നും ചരിത്രത്തിൽ വേറിട്ട് നിൽക്കുന്നു. മറ്റൊരു ബ്രിട്ടീഷ് രാജകുടുംബാംഗത്തിനും അവകാശപ്പെടാനാകാത്ത ഒരു സ്ഥാനമാണ് ഡയാനയ്ക്ക് ജനഹൃദയങ്ങളിൽ.

1981ൽ ചാൾസ് രാജകുമാരനുമായുള്ള വിവാഹത്തിന് വെള്ള നിറത്തിലെ രാജകീയ ഗൗണണിഞ്ഞ് ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിലേക്ക് നടന്നു നീങ്ങിയ ഡയാനയെ ഇന്നും ആർക്കും മറക്കാനാകില്ല.

അന്ന് ഡയാന ധരിച്ചിരുന്ന അതിമനോഹരമായ ടിയാര ഇന്നും ഫാഷൻ ലോകത്ത് തരംഗമാണ്. ഡയമണ്ട് കൊണ്ട് അലങ്കരിച്ച ഗാർലൻഡ് - സ്റ്റൈൽ ടിയാര കാണാൻ പൊതുജനങ്ങൾക്ക് വീണ്ടും അവസരമൊരുക്കുകയാണ് ഓക്‌ഷൻ ഹൗസായ സതബീസ്. ' ദ സ്പെൻസർ ടിയാര " എന്നറിയപ്പെടുന്ന ഈ ടിയാര ഡയാനയുടെ ഇളയ സഹോദരൻ ലോർഡ് സ്പെൻസറിൽ നിന്നാണ് പ്രദർശനത്തിന് വേണ്ടി സതബീസ് കടം വാങ്ങിയത്. 1960കൾക്ക് ശേഷം ആദ്യമായാണ് സ്പെൻസർ ടിയാര പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശനത്തിനെത്തുന്നത്. വിവാഹ ശേഷം ഏഴ് തവണയാണ് ഈ ടിയാര ധരിക്കാൻ ഡയാനയ്ക്ക് അവസരം ലഭിച്ചത്. 1919ൽ തനിക്ക് വിവാഹ സമ്മാനമായി ലഭിച്ച ടിയാര ലേഡി സിന്തിയ ഹാമിൽട്ടൺ പിന്നീട് തന്റെ കൊച്ചുമകളായ ഡയാനയ്ക്ക് സമ്മാനിക്കുകയായിരുന്നു. 1767ലാണ് ഈ ടിയാര നിർമ്മിച്ചതെന്ന് കരുതുന്നു. പിന്നീട് കാലത്തിനനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരുത്തിയെന്ന് പറയപ്പെടുന്നു. സ്പെൻസർ ടിയാരയുടെ മാതൃകയിൽ ആഭരണ നിർമ്മാതാക്കൾ നിരവധി ഹെയർബാൻഡുകൾക്കടക്കം രൂപം നൽകിയിരുന്നു. മേയ് 28 മുതൽ ലണ്ടനിൽ ആരംഭിക്കുന്ന ' പവർ ആൻഡ് ഇമേജ് : റോയൽ ആൻഡ് അരിസ്റ്റോക്രാറ്റിക് ടിയാരാസ് " എന്ന പ്രദർശനത്തിൽ ഡയാനയുടേത് ഉൾപ്പെടെ 50 അപൂർവ ടിയാരകൾ കാണാം. എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രദർശനം. വിക്ടോറിയ രാജ്ഞിയ്ക്ക് ഏറെ പ്രിയപ്പെട്ട എമറാൾഡ് - ഡയമണ്ട് ടിയാരയും ഇവിടെയുണ്ട്. ഓവൽ ആകൃതിയിൽ 15 കാരറ്റിലെ 19 മരതക കല്ലുകൾ പതിച്ച ഗോഥിക് സ്റ്റൈലിലെ ഈ ടിയാര വിക്ടോറിയയ്ക്ക് 26 വയസുള്ളപ്പോൾ ആൽബർട്ട് രാജകുമാരൻ സമ്മാനമായി നൽകിയതാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.