ടോക്കിയോ : ക്വാഡ് ഉച്ചകോടിക്ക് ശേഷം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ചകൾ നടത്തി.
ഇന്ത്യയുമായുള്ള അമേരിക്കയുടെ പങ്കാളിത്തം ഭൂമിയിലെ ഏറ്റവും ഉറ്റബന്ധമാക്കി മാറ്റുമെന്ന് ബൈഡൻ പറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം 'വിശ്വാസത്തിന്റെ യഥാർത്ഥ പങ്കാളിത്തമാണെന്ന് " മോദി പ്രതികരിച്ചു. സഹകരണം കൂടുതൽ ശക്തമാക്കും. ഇന്ത്യയിലെ അമേരിക്കൻ നിക്ഷേപം കൂട്ടുന്നതും ചർച്ചയായി.
ഇന്ത്യയുമായുള്ള ബന്ധം പ്രധാനമാണെന്നും മോദിയെ കാണാനായത് മഹത്തായ കാര്യമാണെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ജാപ്പനീസ് വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷി എന്നിവരുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |