SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.01 PM IST

മോഹൻദാസ് എൻജിനിയറിംഗ് കോളേജിൽ ശാസ്ത്രസാങ്കേതിക കോൺഫറൻസ്

തിരുവനന്തപുരം: ആനാട് മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി സംഘടിപ്പിക്കുന്ന ശാസ്ത്രസാങ്കേതിക കോൺഫറൻസ് കൊളോക്യം - 22, ഇന്റർ കൊളീജിയറ്റ് കലാസാംസ്‌കാരിക പരിപാടിയായ 'ഇല്ലുമിനാറ്റി- 22 എന്നിവ 27,28 തീയതികളിൽ കോളേജ് ഓഡിറ്റോറിയത്തിൽ നടത്തും. 27ന് രാവിലെ 10.30ന് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി ഡയറക്ടർ ഡോ. ആശാലത തമ്പുരാൻ അദ്ധ്യക്ഷത വഹിക്കും. കോളേജ് ചെയർമാൻ ജി. മോഹൻദാസ്, വി.എൻ.ജി.പി ട്രസ്റ്റ് സെക്രട്ടറി റാണി മോഹൻദാസ്,പ്രിൻസിപ്പൽ ഡോ. ഷീല എന്നിവർ സംസാരിക്കും. നൂതന ശാസ്ത്ര സാങ്കേതിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രബന്ധങ്ങൾ വിവിധ പ്രൊഫഷണൽ കോളേജുകളിൽ നിന്നുള്ള ഗവേഷണ വിദ്യാർത്ഥികളും ശാസ്ത്ര സാങ്കേതിക പ്രഗത്ഭരും അവതരിപ്പിക്കും. 28ന് വിദ്യാർത്ഥികളുടെ കലാസാംസ്‌കാരിക പരിപാടികളും ജോബ് കുര്യൻ അവതരിപ്പിക്കുന്ന സംഗീതപരിപാടിയും നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.