തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമ സ്ഥാപകാചാര്യനും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതിയുടെ ഗുരുനാഥനുമായ നീലകണ്ഠ ഗുരുപാദരുടെ 57ാമത് മഹാസമാധി വാർഷികം 26,27 തീയതികളിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ശ്രീരാമദാസ ആശ്രമം, ശ്രീരാമദാസ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ നടക്കും.
മഹാസമാധി ദിനമായ നാളെ ഉച്ചയ്ക്ക് 2ന് മഹാസമാധി ക്ഷേത്രത്തിലെ പ്രത്യേക പൂജകൾ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷൻ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. അഹോരാത്ര രാമായണ പാരായണം, ഗുരുഗീതാ പാരായണം, ശ്രീഭദ്ര ഭജനമണ്ഡലിയുടെ സമ്പ്രദായ ഭജൻസ്, ലക്ഷാർച്ചന, പ്രസാദഊട്ട്, ഭജന, ശ്രീരാമ പട്ടാഭിഷേകം എന്നിവ മഹാസമാധി വാർഷികത്തിന്റെ ഭാഗമായി നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |