ശ്രീനഗർ: ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിൽ പാക് ഭീകരരും സെെന്യയും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സെെന്യം വധിച്ചു. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരനും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘമാണ് ഓപ്പറേഷനിൽ പങ്കെടുക്കുത്തതെന്ന് കാശ്മീർ പൊലീസ് അറിയിച്ചു.
#BaramullaEncounterUpdate: Three #Pakistani #terrorists killed. One JKP personnel also attained #martyrdom in this chance encounter. #Incriminating materials including arms and ammunition recovered. Further details shall follow: IGP Kashmir@JmuKmrPolice https://t.co/Kmvda8I9EK
— Kashmir Zone Police (@KashmirPolice) May 25, 2022
ശ്രീനഗറിലെ ചനാപോര മേഖലയിൽ നിരോധിത ഭീകര സംഘടനയായ ലഷ്ക്കർ ഇ ത്വയ്ബയുടെ രണ്ട് ഹൈബ്രിഡ് ഭീകരരെ പൊലീസ് രണ്ട് ദിവസം മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ പക്കൽ നിന്ന് വൻ ആയുധശേഖരവും കണ്ടെടുത്തിരുന്നു. 15 പിസ്റ്റളുകൾ, 30 മാഗസിനുകൾ, ഒരു സൈലൻസർ എന്നിവയുൾപ്പെടെയുള്ള ആയുധശേഖരമാണ് പൊലീസ് കണ്ടെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |