SignIn
Kerala Kaumudi Online
Friday, 19 April 2024 7.27 AM IST

നടകടന്നാൽ നിറയെ കോഴികൾ, കാർത്യായനി ക്ഷേത്രത്തിലെ അത്‌ഭുതങ്ങൾ

karthyayani-temple

ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് കാർത്ത്യായനി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദുർഗയുടെ സുന്ദരരൂപമായ 'കാർത്ത്യായനി'യാണ് പ്രധാന പ്രതിഷ്ഠ. 108 ദുർഗാലയങ്ങളിലൊന്നാണ് ഈ ക്ഷേത്രം. ശിവൻ, വിഷ്ണു, ഗണപതി, ശാസ്താവ്, നാഗദൈവങ്ങൾ എന്നിവയാണ് ക്ഷേത്രത്തിലെ മറ്റ് പ്രതിഷ്ഠകൾ. ശിവനെയും വിഷ്ണുവിനെയും ഒരുമിച്ച് പ്രതിഷ്ഠിച്ചിട്ടുള്ള അപൂർവ ക്ഷേത്രങ്ങളിലൊന്നാണിത്.

മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ നിരവധി ആചാരങ്ങൾ ഈ ക്ഷേത്രത്തിലുണ്ട്. സാധാരണ എല്ലാ ക്ഷേത്രങ്ങളിലും ഉത്സവത്തിന് മുന്നോടിയായാണ് കൊടിയേറ്റം നടത്താറുള്ളത്. എന്നാൽ ഉത്സവം തുടങ്ങി കുറച്ച് ദിവസങ്ങൾക്ക് ശേഷം കൊടിയേറ്റം നടക്കുന്ന ഒരു ക്ഷേത്രമാണിത്. മൂന്ന് ശ്രീകോവിലുള്ള ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠകൾക്കുമുണ്ട് പ്രത്യേകത. തറനിരപ്പിൽ നിന്ന് നാലടിയോളം താഴ്ചയിലാണ് കാർത്ത്യായനിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

പ്രത്യേക ആചാരങ്ങൾ

കോഴികളെ പറപ്പിക്കലാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ക്ഷേത്രത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ തന്നെ നൂറുകണക്കിന് കോഴികളെ കാണാം. ഭക്തർ പറപ്പിച്ച കോഴികളാണ് അവയെല്ലാം. ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തടി വഴിപാട്. അരിപ്പൊടി, തേൻ, പഴം, മുന്തിരി, കൽക്കണ്ടം, ചുക്കുപൊടി, ഏലയ്ക്കാപ്പൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് മിശ്രിതമാക്കും. കുഴൽ പോലെ ചുരുട്ടിയെടുത്ത പാളയിൽ ഈ മിശ്രിതം നിറച്ച് മണ്ണിൽ കുഴിച്ചിട്ട് മീതെ തീയിട്ട് ചുട്ടെടുക്കുന്നു. ഈ പ്രസാദം കഴിക്കുന്നവരുടെ അസുഖം മാറുമെന്നാണ് വിശ്വാസം. നിരവധിപേരാണ് രോഗം മാറാൻ ഈ വഴിപാട് നടത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RITUALS, KARTHYAYANI TEMPLE, TEMPLE, KERALA TEMPLE, RITUALS IN KERALA
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.