SignIn
Kerala Kaumudi Online
Thursday, 25 April 2024 11.41 AM IST

20,000 രൂപയ്ക്ക് താഴെ ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും നല്ല സ്മാർട്ട്ഫോണുകൾ ഏതൊക്കെയെന്ന് അറിയുമോ? മികച്ച എട്ടെണ്ണം ഇവയാണ്

best-phones-under-20000

സ്മാർട്ട്ഫോൺ ഇല്ലാതെ ആർക്കും ഇന്നത്തെ കാലത്ത് ജീവിക്കാനാവാത്ത അവസ്ഥയാണ്. ഒരു വീട്ടിൽ എത്ര അംഗങ്ങളുണ്ടോ അവർക്കെല്ലാം ഫോണുകളുള്ള കാലമാണിത്. എന്നാൽ മദ്ധ്യവർഗ ജനത ഏറെയുള്ള നമ്മുടെ നാട്ടിൽ വലിയ വില കൊടുത്ത് ഫോണുകൾ വാങ്ങാൻ പ്രയാസമാണ്. വിലക്കയറ്റം ഇന്ധനവില തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചു മാത്രമേ നമുക്ക് പണം ചെലവഴിക്കാൻ സാധിക്കുകയുള്ളു. അതിനാൽ തന്നെ ചെറിയ വിലയിൽ കിട്ടുന്ന നല്ല ഫോണുകൾ ഏതൊക്കെയെന്ന കാര്യവും അറിഞ്ഞിരിക്കണം.

ഒരാളുടെ ഉപയോഗത്തിന് അനുസരിച്ചേ ഫോൺ തിരഞ്ഞെടുക്കാവു. വാട്സാപ്പ്, ഫേസ്ബുക്ക്, കോളുകൾ, തുടങ്ങിയ കാര്യങ്ങൾക്ക് മാത്രം ഫോൺ ഉപയോഗിക്കുന്ന ആളിന് വേണ്ടി വാങ്ങുന്ന ഫോൺ ഗെയിമിംഗിന് പ്രാധാന്യം കൊടുക്കുന്ന ആൾ വാങ്ങിയിട്ട് കാര്യമില്ല. അതിനാൽ വിലയ്ക്കൊപ്പം സ്പെസിഫിക്കേഷനും നോക്കേണ്ടത് അത്യാവശ്യമാണ്. ഇനി വരുന്നത് 5ജി യുഗമാണ്. അതിനാൽ തന്നെ 5ജി സപ്പോർട്ട് ലഭിക്കുന്ന ഫോണുകൾ വാങ്ങുന്നതായിരിക്കും നല്ലത്.

1. വൺ പ്ലസ് നോഡ് സി ഇ 2 ലൈറ്റ് 5ജി

oneplus-nord-ce-2-lite-5g

6.59 ഇഞ്ച് സ്ക്രീൻ സൈസുള്ള നോഡ് സി ഇ 2 ലൈറ്റിന്റെ 6ജിബി (റാം) 128 ജിബി (ഇന്റേണൽ മെമ്മറി) വേരിയന്റിന് 19,999 രൂപയാണ് വില വരുന്നത്. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 695 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഇതിന് 5000 എം എഎച്ച് ബാറ്ററിയാണ് ഉണ്ടാവുക. 64 എം പി യുള്ള ഒന്നും, 2 എം പി വീതമുള്ള രണ്ടും ക്യാമറകൾ ഉൾപ്പടെ ആകെ മൂന്ന് പിൻ ക്യാമറകളും 16 എം പി യുടെ മുൻ ക്യാമറയുമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ബ്ലൂ ടൈഡ്, ബ്ലാക്ക് ഡസ്റ്റ് എന്നീ നിറങ്ങളിൽ ലഭ്യമാണ്. 8 ജിബി 128 ജിബി വേരിയന്റിന് 21,999 രൂപ വില വരും.

2. റിയൽമി 9 5ജി എസ് ഇ

realme-9-5g-se

6.60 ഇഞ്ച് ഡിസ്‌പ്ലേ, ക്വാൽകോം സ്നാപ്ഡ്രാഗൺ 775ജി പ്രൊസസർ എന്നീ പ്രത്യേകതകളുള്ള റിയൽമി ജ 5ജി എസ് ഇയുടെ 8 ജിബി 128 ജിബി വേരിയന്റിന് 19,999 രൂപയാണ് വില. 5000 എം എ എച്ച് ബാറ്ററി കപ്പാസിറ്റി ലഭിക്കുന്ന ഇതിന് 48 എം പി + 2 എം പി + 2 എം പിയുടെ മൂന്ന് ക്യാമറകളാണ് പിന്നിലുള്ളത്. മുൻ വശത്തെ ക്യാമറയ്ക്ക് 16 എം പി ക്ലാരിറ്റിയാണ് ലഭിക്കുക. തിളങ്ങുന്ന ആകാശനീല, സ്റ്റാറി ഗ്ലോ എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്.

3. മോട്ടോറോള മോട്ടോ ജി 71

motorola-moto-g71

6.40 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയിൽ വരുന്ന മോട്ടോറോള മോട്ടോ ജി 71 ന്റെ വില 17,999 രൂപ (6ജിബി 128 ജിബി വേരിയന്റ്) മാത്രമാണ്. ക്വാൽകോം 695 പ്രൊസസർ, 500 എം എ എച്ച് ബാറ്ററി എന്നിവയിൽ പ്രവർത്തിക്കുന്ന ഈ ഫോണിനും മൂന്ന് പിൻ ക്യാമറകളാണ് വരുന്നത്. 50 എം പി 8 എം പി 2 എം പി എന്നിവയാണ് ക്യാമറ ക്വാളിറ്റി. 16 എം പി സെൽഫി ക്യാമറയുള്ള ഈ ഫോൺ ആർട്ടിക് ബ്ലൂ, നെപ്ട്ട്യൂൺ ഗ്രീൻ എന്നീ നിറങ്ങളിൽ ലഭിക്കും.

4. റെഡ്മി നോട്ട് 11 ടി 5ജി

redmi-note-11t-5g

അക്വാമറൈൻ ബ്ലു, മാറ്റ് ബ്ലാക്ക്, സ്റ്റാർഡസ്റ്റ് വൈറ്റ് എന്നീ നിറങ്ങളിൽ ലഭിക്കുന്ന റെഡ്മി നോട്ട് 11 ടി 5ജി മീഡിയടെക് ഡിമെൻസിറ്റി 810 പ്രൊസസറിലാണ് പ്രവർത്തിക്കുന്നത്. 6.60 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഈ ഫോണിന് 15,999 രൂപയാണ് വില (6ജിബി 64 ജിബി വേരിയന്റ്). 5000 എം എ എച്ച് ബാറ്ററി കപ്പാസിറ്റിയുള്ള ഈ ഫോണിന് 50 എംപി 8 എംപി എന്നീ ക്വാളിറ്റികളിലുള്ള രണ്ട് ക്യാമറകൾ മാത്രമാണ് പിൻ വശത്ത് വരുന്നത്. 16 എം പി ക്യാമറ സെൽഫികൾക്ക് മികച്ചതാണ്.

5. വിവോ ടി വൺ

vivo-t1

ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 695 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഈ ഫോണിന്റെ 4ജിബി 128 ജിബി വേരിയന്റിന്റെ വില 15,990 രൂപയാണ്. 6.58 ഇഞ്ച് ഡിസ്‌പ്ലേ സൈസ് ലഭിക്കുന്ന ഈ ഫോണിന്റെയും ബാറ്ററി കപ്പാസിറ്റി 5000 എംഎഎച്ച് തന്നെയാണ്. 50 എം പി 2 എം പി, 2 എംപി ക്ലാരിറ്രികളിലുള്ള മൂന്ന് റിയർ ക്യാമറകളും 16 എം പി ഫ്രണ്ട് ക്യാമറയും മികച്ച ഫോട്ടോകൾ പകർത്താൻ സഹായിക്കും. സ്ട്രെയിറ്റ് ബ്ലാക്ക്, റെയിൻബോ ഫാന്റസി എന്നീ നിറങ്ങളിലാണ് ഇത് ലഭിക്കുക.

6. റിയൽമി 8എസ് 5ജി

realme-8s-5g

യൂണിവേഴ്സൽ ബ്ലൂ, യൂണിവേഴ്സൽ പർപ്പിൾ നിറങ്ങളിലാണ് റിയൽമി 8എസ് 5ജി ലഭിക്കുക. 6 ജിബി 128 ജിബി വേരിയന്റിന് 16,999 രൂപയാണ് വില. 6.50 ഇഞ്ച് സ്ക്രീനുള്ള ഈ ഫോണിന്റെ പ്രൊസസർ മീഡിയടെക് ഡിമൻസിറ്റി 810 ആണ്. 5000 എംഎഎച്ച് ബാറ്ററിയിലാണ് 8എസ് 5ജിയുടെ പ്രവർത്തനം. 64 എംപി 2 എംപി 2 എംപി എന്നിങ്ങനെയാണ് ക്യാമറ ക്ളാരിറ്റി. 16 എം പി ഫ്രണ്ട് ക്യാമറയുമുണ്ട്.

7. മോട്ടോറോള എഡ്ജ് 20 ഫ്യൂഷൻ

motorola-edge-20-fusion

6.70 ഇഞ്ച് ഓലെഡ് ഡിസ്‌പ്ലേയാണ് മോട്ടോറോള എഡ്ജ് 20 ഫ്യൂഷന്റെ പ്രത്യേകത. മീഡിയടെക് ഡിമൻസിറ്റഇ 800 യു പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിന് 5000 എം എ എച്ച് ബാറ്ററി കപ്പാസിറ്റിയുണ്ട്. 6ജിബി 128 ജിബി വേരിയന്റിന് 18,999 രൂപ വില നൽകണം. 108 എം പി 8 എം പി 2 എം പി എന്നിങ്ങനെയാണ് പിൻവശത്തെ ക്യാമറ ക്വാളിറ്റി. 32 എംപി ഫ്രണ്ട് ക്യാമറ ക്വാളിറ്റിയുള്ള ഈ ഫോൺ ഇലക്ട്രിക് ഗ്രാഫൈറ്റ്, സൈബർ ടീൽ എന്നീ നിറങ്ങളിൽ ലഭിക്കും.

8. ഇൻഫിനിക്സ് നോട്ട് 10 പ്രോ

infinix-note-10-pro

6.95 ഇഞ്ച് ഡിസ്‌പ്ലേ സൈസ് ലഭിക്കുന്ന ഇൻഫിനിക്സ് നോട്ട് 10 പ്രോ പ്രവർത്തിക്കുന്നത് മീഡിയ ടെക് ഹീലിയോ 695 പ്രൊസസറിലാണ്. 8ജിബി 256 ജിബി വേരിയന്റിന് വെറും 16,999 രൂപയാണ് വില വരുന്നത്. 5000 എം എ എച്ച് ബാറ്ററി കപ്പാസിറ്റിയും 16 എം പി ഫ്രണ്ട് ക്യാമറയുമുള്ള ഈ ഫോണിന് 64 എം പി 8 എം പി 2 എം പി എന്നിങ്ങനെയാണ് റിയർ ക്യാമറ ക്വാളിറ്റി ലഭിക്കുക. 7 ഡിഗ്രി പർപ്പിൾ, 95 ഡിഗ്രി ബ്ലാക്ക്, നോർഡിയാക് സീക്രട്ട് നിറങ്ങളിലാണ് ഇവ വിപണിയിലെത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PHONES, TECH, SMARTPHONE, MOBILE, PHONE, TECHNOLOGY, ANDROID, BEST, UNDER 20000, MARKET, TECH MARKET
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.