കേരളത്തിലെ യുവഗജരാജാക്കന്മാരിൽ നിന്നും ഉയർന്നുവരുന്ന ആനക്കുട്ടിയാണ് ത്രിവിഷ്‌ടപം ഗോപീ കണ്ണൻ. പ്രായത്തിന്റേതായ കുട്ടിക്കുറുമ്പും ചിട്ട ഉറച്ചുവരാത്തതിന്റെ ചെറിയ പ്രശ്‌നങ്ങളുമുളള ആനക്കുട്ടിയാണ് ഗോപീ കണ്ണൻ. അതിന്റെ ബാക്കിയാണ് ഇനി പറയാൻ പോകുന്നത്. കൊവിഡ് കാലത്താണ് സംഭവം. അഭിമന്യു എന്ന ഒരു ആനപ്രേമി ആനയ്‌ക്ക് പാപ്പാന്മാരില്ലാത്ത സമയം ആഹാരത്തിന് ബുദ്ധിമുട്ട് വന്നതോടെ സഹായിക്കാനെത്തി. അടുത്തുളള പാടത്തേക്ക് ആനയെ അഭിമന്യു അഴിച്ചുവിട്ടു. എന്നാൽ വയറ് നിറഞ്ഞ ശേഷം അഭിമന്യു വിളിച്ചിട്ടും ആന തിരികെയെത്തിയില്ല. ഒടുവിൽ അടുത്ത് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിലെ ആനക്കാരുടെ സഹായത്തോടെയാണ് ഗോപിയെ തിരികെയെത്തിക്കാനായത്.
ആൾക്കൂട്ടത്തിനിടയിൽ വച്ച് പാപ്പാന് നേരെ ഇത്തിരി കുറുമ്പൊക്കെയുണ്ട് ഗോപീ കണ്ണന്. പ്രധാന ചട്ടക്കാരൻ കോട്ടായി രാജു പറഞ്ഞ അത്തരത്തിലൊരു കുറുമ്പ് ഇതാണ്. ആനയുമൊത്ത് നടക്കുമ്പോൾ ആന പാപ്പാനുമായി പ്രശ്‌നമില്ല. എന്നാൽ ആൾക്കൂട്ടത്തിൽ വച്ച് വടിവീശിയാൽ ആന നിലവിളിച്ച് കൂടിനിന്നവരെയെല്ലാം അറിയിക്കും. കേൾക്കുന്നവർ പാപ്പാൻ എന്തോ കുഴപ്പമുണ്ടാക്കി എന്ന് കരുതി അത് തടയും. അടുത്തകാലത്തായി അത്യാവശ്യം പരിപാടികളെടുത്ത് ആനക്കേരളത്തിലെ തിരക്കുളള ഒരാനക്കുട്ടനായി മാറുകയാണ് ഗോപീ കണ്ണൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |