SignIn
Kerala Kaumudi Online
Thursday, 25 April 2024 10.12 AM IST

യൂണിഫോം ധരിക്കാതെ മതവേഷത്തിൽ ഡ്രൈവർ ഡ്യൂട്ടി ചെയ്‌തോ? കെഎസ്‌ആർ‌ടി‌സി നൽകുന്ന വിശദീകരണം ഇങ്ങനെ

bus

തിരുവനന്തപുരം: യൂണിഫോം ധരിക്കാതെ കെഎസ്‌ആർ‌ടി‌സി ജീവനക്കാരൻ മത വേഷത്തിൽ ബസ് ഓടിക്കുന്നു എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തയ്‌ക്ക് വിശദീകരണം നൽകി കെഎസ്‌ആർ‌ടിസി. പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.


ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ കെ.എസ്.ആർ ടി സി വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു. കെ.എസ്.ആർ ടി സി മാവേലിക്കര യൂണിറ്റിലെ ഡ്രൈവർ പി.എച്ച് അഷറഫ് എ.റ്റി. കെ 181 നമ്പർ ബസ്സിൽ മേയ് 24ന് തിരുവനന്തപുരം -മാവേലിക്കര സർവ്വീസിൽ ഡ്യൂട്ടി നിർവ്വഹിക്കുന്നതിനിടെയാണ് തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ ചിലർ ചിത്രമെടുത്ത് പ്രചരിപ്പിച്ചതെന്ന് കണ്ടെത്തി.

ഡ്രൈവർ പി. എച്ച് അഷറഫ് കൃത്യമായ യൂണിഫോം തന്നെ ധരിച്ച് ജോലി ചെയ്‌തതായി കണ്ടെത്തി. ജോലിക്കിടെ യൂണിഫോം പാന്റിന് മുകളിലായി അഴുക്ക് പറ്റാതിരിക്കുവാൻ മടിയിൽ വലിയ ഒരു തോർത്ത് വിരിച്ചിരുന്നത് പ്രത്യേക ആംഗിളിൽ ഫോട്ടോ എടുത്ത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് ചെയ്തത് എന്നും വ്യക്തമായിട്ടുണ്ട്.

അനുവദനീയമായ രീതിയിൽ യൂണിഫോം ധരിച്ച് കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിധാരണ പരത്തുന്ന രീതിയിൽ ചിത്രമെടുത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയാണ് ഉണ്ടായത് എന്നും അന്വേഷണത്തിൽ വെളിവായിട്ടുണ്ട്. പ്രചരിപ്പിച്ചിരിക്കുന്ന ചിത്രം സൂം ചെയ്ത് നോക്കിയാൽ അഷറഫ് നിഷ്‌കർഷിച്ചിരിക്കുന്ന സ്‌കൈ ബ്ലു ഷർട്ടും, നേവി ബ്ലു പാന്റും തന്നെയാണ് ധരിച്ചിരിക്കുന്നത് എന്നും വ്യക്തമാകുമെന്നും കെഎസ്‌ആർ‌ടി‌സി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC DRIVER, UNIFORM ISSUE, MAVELIKKARA BUS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.