തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ചെറിയതോതിലെങ്കിലും ഉയരുന്നതായി സൂചന. ശരാശരി പ്രതിദിന രോഗവ്യാപനം ഇന്നലെ 529 ആയി. ഏപ്രിൽ 16ന് ശരാശരി പ്രതിദിന രോഗികൾ 102 ആയിരുന്നു. ഏഴു ദിവസത്തെ പുതിയ രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിദിന രോഗവ്യാപന ശരാശരി കണക്കാക്കുന്നത്. തിങ്കളാഴ്ച 468 പേർക്കും ഇന്നലെ 747പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 3955 രോഗികൾ ചികിത്സയിലുണ്ട്. വാക്സിനേഷൻ പൂർത്തിയാക്കിയതിനാൽ ആരുടെയും രോഗനില ഗുരുതരമല്ല. ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ടിവരുന്നവരുടെ എണ്ണവും കുറവാണ്. എന്നാൽ ശരാശരി പ്രതിദിന മരണനിരക്ക് 13ആണ്.
ഇപ്പോഴും ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിലാണ്. മഹാരാഷ്ട്രയിൽ 2039, ഡൽഹിയിൽ 1841, കർണാടകയിൽ 1715, ഹരിയാനയിൽ 1665 എന്നിങ്ങനെയാണ് തൊട്ടു പിന്നിലുള്ള സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം. രാജ്യത്ത് മൊത്തം 14993 രോഗികളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |