SignIn
Kerala Kaumudi Online
Thursday, 25 April 2024 5.17 AM IST

ഡിപ്പോകൾക്ക് കളക്ഷൻ ടാർജറ്റ്: ലക്ഷ്യം പ്രതിമാസം 240 കോടി

v

തിരുവനന്തപുരം: പ്രതിദിന വരുമാനം 8 കോടി ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി ഓരോ ഡിപ്പോയ്ക്കും കളക്ഷൻ ടാർജറ്റ് നിശ്ചയിച്ചു റിപ്പോർട്ട് തയ്യാറാക്കി ഡിപ്പോ മേധാവികൾക്ക് നൽകി. കോർപ്പറേഷന്റെ നൂറു ഡിപ്പോകളിൽ നിന്നും പ്രതിമാസം 240 കോടി രൂപ നേടുകയാണ് ലക്ഷ്യം. കഴിഞ്ഞ മാസത്തെ കളക്ഷൻ 165 കോടി രൂപയായിരുന്നു.

ബസ് സർവീസുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. 4561 ബസുകൾ നിരത്തിലിറക്കിയാൽ 8 കോടിയിൽ കൂടുതൽ ഒരുദിവസം കളക്ഷൻ ലഭിക്കുമെന്നാണ് മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ. 240 കോടി രൂപ കളക്ഷൻ കിട്ടിയാൽ സർക്കാരിന്റെ മുന്നിൽ കൈനീട്ടാതെ ശമ്പളം നൽകാനും കഴിയും. ഇപ്പോൾ 3,600 - 3800 സർവീസുകളാണ് പ്രതിദിനമുള്ളത്.

ഏറ്റവും കൂടുതൽ തുകയുടെ ടാർജറ്റ് നൽകിയിരിക്കുന്നത് തിരുവനന്തപുരം സിറ്റി ഡിപ്പോയ്ക്കാണ്- 174 ബസുകളിൽ നിന്നും 31.32 ലക്ഷം രൂപ പ്രതിദിനം വരുമാനമുണ്ടാക്കണം. രണ്ടാമത് തിരുവനന്തപുരം സെൻട്രലും കോഴിക്കോടുമാണ് 21.42 ലക്ഷം രൂപ. രണ്ട് ‌ഡിപ്പോകൾക്കും 119 ബസുകൾ വീതമാണുള്ളത്.

കളക്ഷൻ കൂട്ടാൻ

തിരക്കുള്ളപ്പോൾ കൂടുതൽ സർവീസ്

ഏകോപനം ഡിപ്പോ മേധാവിക്ക്

ഡിപ്പോ മേധാവികളുടെ ഏകോപനം മേഖലാ മേധാവിക്ക്

യാത്രക്കാരെ ആകർ‌ഷിക്കാൻ ജീവനക്കാരുടെ ശ്രദ്ധ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.