കൊച്ചി: ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ലോകത്താകമാനം സഞ്ചരിച്ച് ബ്രിട്ടന് പ്രതികൂലമായി ജനകീയ വികാരം സൃഷ്ടിക്കാൻ പരിശ്രമിച്ച മലയാളിയായ ചെമ്പകരാമൻ പിള്ളയെ ഓരോ ഇന്ത്യക്കാരനും സ്മരിക്കണമെന്ന് പ്രശസ്ത ചരിത്രകാരനും ഗവേഷകനുമായ പ്രൊഫ.ടി.പി.ശങ്കരൻകുട്ടി നായർ അഭിപ്രായപ്പെട്ടു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി "ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വിസ്മരിക്കപ്പെട്ട നായകരും സംഭവങ്ങളും" എന്ന ശീർഷകത്തിൽ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി സംഘടിപ്പിച്ച ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജസ്റ്റിസ്.പി.എസ്.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ച സെമിനാർ ഐ.സി.എസ്.എസ്.ആർ ചെയർമാൻ പ്രൊഫ.കനകസഭാപതി ഉദ്ഘാടനം ചെയ്തു. ജെ.നന്ദകുമാർ, പ്രൊഫ.കനകസഭാപതി,പ്രൊഫ.എം.ജി.ശശിഭൂഷൻ, ഡോ.സി.ഐ.ഐസക്, ഡോ.ഗോപിനാഥ് പനങ്ങാട്, കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി പ്രസിഡന്റ് ഈ.എൻ.നന്ദകുമാർ എന്നിവർ സംസാരിച്ചു.