തിരുവനന്തപുരം: കൊവിഡ് കാരണം രണ്ടുവർഷമായി തടസ്സപ്പെട്ട ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ സ്ഥലംമാറ്റപ്പട്ടിക പുറത്തിറങ്ങിയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 1805 ജൂനിയർ അദ്ധ്യാപകർക്കും 6,070 സീനിയർ അദ്ധ്യാപകർക്കുമാണ് മാറ്റം. ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്രിൻസിപ്പൽമാരുടെ പ്രമോഷൻ നടപടികളും അദ്ധ്യാപകരുടെ ബൈട്രാൻസ്ഫർ പ്രമോഷൻ നടപടികളും ഉടൻ തന്നെ നടക്കും. രണ്ടര വർഷമായി കോടതി ഇടപെടലുകൾ മൂലം മുടങ്ങിയിരുന്ന പ്രമോഷൻ എൽ.പി, യു.പി സ്കൂൾ പ്രഥമാദ്ധ്യാപകർക്ക്
ലഭിച്ചതോടെ 1,655 അദ്ധ്യാപകരെ പ്രഥമാദ്ധ്യാപകരായി നിയമിക്കാൻ കഴിഞ്ഞു. 912 പി.എസ്.സി നിയമനങ്ങൾക്കും ഇതോടെ അവസരം ലഭിച്ചതായും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |